HomeGULFകുവൈറ്റിൽ വരും ദിവസങ്ങളിൽ കനത്ത ചൂട് തുടരും; പകൽ സമയങ്ങളിൽ പൊടിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

കുവൈറ്റിൽ വരും ദിവസങ്ങളിൽ കനത്ത ചൂട് തുടരും; പകൽ സമയങ്ങളിൽ പൊടിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

spot_img

കുവൈറ്റ്സിറ്റി: കുവൈറ്റിൽ ഈ വാരാന്ത്യത്തിൽ പകൽ സമയങ്ങളിൽ കനത്ത ചൂടും രാത്രിയിൽ താരതമ്യേന ശാന്തവുമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു. രാജ്യത്ത് നിലവിൽ അനുഭവപ്പെടുന്ന ഉപരിതല ന്യൂനമർദ്ദവും അതോടൊപ്പമുള്ള ഉഷ്ണതരംഗവുമാണ് കടുത്ത ചൂടിന് കാരണമാകുന്നതെന്ന് കാലാവസ്ഥാ വകുപ്പ് ആക്ടിംഗ് ഡയറക്ടർ അബ്ദുൽ അസീസ് അൽ ഖരാവി വ്യക്തമാക്കി. വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് വീശുന്ന കാറ്റ് ശക്തമാകുന്നതോടെ തുറസ്സായ സ്ഥലങ്ങളിൽ പൊടിക്കാറ്റ് ഉയരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

വെള്ളിയാഴ്ച പകൽ സമയങ്ങളിൽ കനത്ത ചൂട് അനുഭവപ്പെടും. മണിക്കൂറിൽ 12 മുതൽ 45 കിലോമീറ്റർ വരെ വേഗതയിൽ വടക്കുപടിഞ്ഞാറൻ കാറ്റ് വീശാൻ സാധ്യതയുണ്ട്. തുറസ്സായ പ്രദേശങ്ങളിൽ പൊടിപടലങ്ങൾ ഉയരാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം. പരമാവധി താപനില 44 ഡിഗ്രി മുതൽ 46 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. കടൽ പൊതുവെ ശാന്തമായിരിക്കുമെങ്കിലും ചില സമയങ്ങളിൽ തരംഗദൈർഘ്യം 2 മുതൽ 6 അടി വരെ ഉയർന്നേക്കാം. വെള്ളിയാഴ്ച രാത്രി അന്തരീക്ഷം താരതമ്യേന സുഖകരമായിരിക്കും.

തീരദേശങ്ങളിൽ മണിക്കൂറിൽ 12 മുതൽ 42 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. കുറഞ്ഞ താപനില 33 ഡിഗ്രി മുതൽ 35 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും രേഖപ്പെടുത്തുക. ശനിയാഴ്ചയും സമാനമായ രീതിയിൽ കടുത്ത ചൂടും ചിലയിടങ്ങളിൽ ശക്തമായ പൊടിക്കാറ്റും തുടരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിനാൽ ഉച്ചസമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്നും പുറംജോലികളിൽ ഏർപ്പെടുന്നവർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!