HomeGULFഅമ്മയുടെ ബാങ്ക് കാർഡ് എടുത്ത് തൊഴിലാളികൾക്ക് ഭക്ഷണം വാങ്ങി നൽകിയ കുട്ടി; വൈറൽ വീഡിയോയുടെ പിന്നിലെ...

അമ്മയുടെ ബാങ്ക് കാർഡ് എടുത്ത് തൊഴിലാളികൾക്ക് ഭക്ഷണം വാങ്ങി നൽകിയ കുട്ടി; വൈറൽ വീഡിയോയുടെ പിന്നിലെ സത്യാവസ്ഥ

spot_img

കുവൈറ്റ് സിറ്റി: സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വ്യാപകമായി പ്രചരിക്കുന്ന ഒരു വീഡിയോ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. “അമ്മ അറിയാതെ ബാങ്ക് കാർഡ് എടുത്ത് പാവപ്പെട്ട തൊഴിലാളികൾക്ക് പ്രഭാതഭക്ഷണം വാങ്ങി വിതരണം ചെയ്ത കുവൈറ്റി ബാലൻ” എന്ന പേരിലാണ് ഈ വീഡിയോ പ്രചരിക്കുന്നത്. കുട്ടിയുടെ സൽപ്രവൃത്തിയെ പ്രശംസിച്ച് ലോകമെമ്പാടുമുള്ള ആളുകൾ രംഗത്തെത്തിയതോടെയാണ് ഇതിന്റെ സത്യാവസ്ഥ മാധ്യമങ്ങൾ അന്വേഷിച്ചു.അമ്മ അറിയാതെയാണ് ഈ വലിയ സഹായം കുട്ടി ചെയ്തത് എന്നതായിരുന്നു വീഡിയോയിലെ അവകാശവാദം. എന്നാൽ ഇതിനെക്കുറിച്ച് നടത്തിയ വിശദമായ പരിശോധനയിൽ ചില പ്രധാന വസ്തുതകൾ പുറത്തുവന്നു. വീഡിയോയിലുള്ളത് അഹമ്മദ് ഖാസി അൽ സഹ്‌ലിയും സഹോദരൻ ഫറജുമാണ്. ഇവർ യഥാർത്ഥത്തിൽ സോഷ്യൽ മീഡിയയിൽ മാനുഷിക മൂല്യങ്ങളും നല്ല സന്ദേശങ്ങളും പ്രചരിപ്പിക്കാൻ ലക്ഷ്യമിട്ട് വീഡിയോകൾ നിർമ്മിക്കുന്ന സോഷ്യൽ മീഡിയ ഇൻഫ്ളുവന്സര്സ് ആണ്. സമൂഹത്തിൽ നല്ല ചിന്തകൾ പടർത്താനായി മുൻകൂട്ടി തയ്യാറാക്കിയ ഒരു തിരക്കഥയുടെ അടിസ്ഥാനത്തിൽ നിർമ്മിച്ചതാണ് ഈ വീഡിയോ. ഇതിലെ കഥാപാത്രങ്ങൾ അഭിനയിച്ചതാണെങ്കിലും, വീഡിയോ നൽകുന്ന സന്ദേശം പോസിറ്റീവ് ആണെന്ന് പ്രേക്ഷകർ വിലയിരുത്തുന്നു. എങ്കിലും, ഒരു യഥാർത്ഥ സംഭവമെന്ന നിലയിൽ പ്രചരിച്ച വീഡിയോ ഒരു ബോധവൽക്കരണ വീഡിയോ മാത്രമായിരുന്നു എന്നതാണ് വസ്തുത.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!