കുവൈത്ത് സിറ്റി: പ്രമുഖ മതപ്രഭാഷകൻ സിറാജ്ജുദ്ധീൻ ഖാസിമി പത്തനാപുരത്തെ കുവൈത്ത് കെഎംസിസി തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആദരിച്ചു. കുവൈത്ത് കെഎംസിസി സംഘടിപ്പിച്ച റമദാൻ പ്രഭാഷണ പരമ്പരയിൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു അദ്ദേഹം. പ്രഭാഷണ വേദിയിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് ജില്ലാ ഭാരവാഹികൾ ഉപഹാരം സമർപ്പിച്ചു.
തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഷാഹുൽ ഹമീദ്, ജനറൽ സെക്രട്ടറി ഷാജഹാൻ വൈസ് പ്രസിഡന്റ് സിദ്ദീഖ് എന്നിവർ ചേർന്ന് കെഎംസിസിയുടെ സ്നേഹോപഹാരം കൈമാറി.നാട്ടിലും പ്രവാസലോകത്തും ആത്മീയ-സാമൂഹിക മേഖലകളിൽ സിറാജ്ജുദ്ധീൻ ഖാസിമി നടത്തുന്ന മികച്ച പ്രവർത്തനങ്ങളെ ചടങ്ങിൽ ഭാരവാഹികൾ പ്രകീർത്തിച്ചു. മറ്റു ജില്ലാ ഭാരവാഹികളും പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു.


