HomeINDIAജനങ്ങള്‍ പരിഭ്രാന്തരാകരുത്; പരിഭ്രാന്തരായി ഇന്ധനം സംഭരിക്കേണ്ടതില്ല; കേന്ദ്ര പെട്രോളിയം മന്ത്രാലയം

ജനങ്ങള്‍ പരിഭ്രാന്തരാകരുത്; പരിഭ്രാന്തരായി ഇന്ധനം സംഭരിക്കേണ്ടതില്ല; കേന്ദ്ര പെട്രോളിയം മന്ത്രാലയം

Google search engine

പാചകവാതക പ്രതിസന്ധിക്കിടെ, രാജ്യത്ത് ഇന്ധന ക്ഷാമമില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര പെട്രോളിയം മന്ത്രാലയം. ഡീസല്‍-പെട്രോള്‍ സ്റ്റോക്ക് ഉണ്ടെന്നും പരിഭ്രാന്തരായി ഇന്ധനം സംഭരിക്കേണ്ടതില്ലെന്നുമാണ് അറിയിപ്പ്. എല്‍പിജി വിതരണത്തില്‍ അനാവശ്യ ആശങ്ക വേണ്ടെന്ന് പെട്രോളിയം മന്ത്രാലയ ജോയിന്റ് സെക്രട്ടറി സുജാത ശര്‍മ വ്യക്തമാക്കി. ഇന്ധന വിതരണത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ പമ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. ഉത്തരവ് ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും ആവശ്യമായ നിര്‍ദേശം നല്‍കി. ജനങ്ങള്‍ പരിഭ്രാന്തരാകരുത്. കൃത്യമായി പാചക വാതകം ജനങ്ങള്‍ക്ക് ലഭിക്കും. ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിക്കടക്കുന്ന കപ്പലുകളില്‍ ആറെണ്ണം എല്‍പിജി ടാങ്കറുകള്‍. ഒരെണ്ണം എല്‍എന്‍ജി ടാങ്കര്‍. നാലെണ്ണം അസംസ്‌കൃത എണ്ണ ടാങ്കറുകള്‍. ഗാര്‍ഹിക ഉപഭോക്താക്കളുടെ താല്‍പ്പര്യം സംരക്ഷിക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രഥമ പരിഗണന. എല്‍പിജി ഉല്‍പാദനം 31 ശതമാനമായി വര്‍ധിപ്പിച്ചു. മറ്റ് ഉറവിടങ്ങളില്‍ നിന്നും ഇറക്കുമതിക്ക് ശ്രമിക്കുന്നുണ്ട്. വാണിജ്യ സിലിണ്ടറുകളുടെ വിതരണവും ആരംഭിച്ചിട്ടുണ്ട്. അതിന്റെ മുന്‍ഗണന തീരുമാനിക്കുന്നത് സംസ്ഥാന സര്‍ക്കാരുകളാണ് – മന്ത്രാലയം വ്യക്തമാക്കി.

RELATED NEWS
Google search engine
GULF
Google search engine
COMMUNITY
Google search engine
KERALA
Google search engine
INDIA
Google search engine
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!