കെ.കെ.ഐ.സി പൊതു പ്രഭാഷണ പരിപാടി വിശ്വാസം വിശുദ്ധിക്ക് വിമോചനത്തിന് എന്ന ക്യാംപെയ്നിന്റെ ഭാഗമായി കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ ഫർവാനിയ നോർത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പൊതു പ്രഭാഷണ പരിപാടി സംഘടിപ്പിക്കുന്നു.
സെപ്റ്റംബർ 9 ബുധനാഴ്ച രാത്രി 8 മണിക്ക് ഫർവാനിയ മെഡക്സ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പരിപാടി വിസ്ഡം ഇസ്ലാമിക്ക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ.അബ്ദുൽ ലത്തീഫ് മദനി ഉൽഘടനം നിർവ്വഹിക്കും . ഹൃസ്വ സന്ദർശനാർത്ഥം കുവൈത്തിൽ എത്തിയ പ്രമുഖ പ്രഭാഷകൻ അബ്ദുറഷീദ് കുട്ടമ്പൂർ “തിരിച്ചറിയേണ്ട ഇസ്ലാമോഫോബിയ” എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തുന്നതാണ്.



