HomeCommunityഎറണാകുളം ജില്ലാ അസോസിയേഷൻ - ഇ ഡി എ കുവൈറ്റ്- തിരുവാവണിരാവ് 2026 എന്ന...

എറണാകുളം ജില്ലാ അസോസിയേഷൻ – ഇ ഡി എ കുവൈറ്റ്- തിരുവാവണിരാവ് 2026 എന്ന എന്നപേരിൽ ഓണാഘോഷം സംഘടിപ്പിച്ചു

spot_img

എറണാകുളം ജില്ലാ അസോസിയേഷൻ – ഇ ഡി എ കുവൈറ്റ്- തിരുവാവണിരാവ് 2026എന്ന എന്നപേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഖൈത്താൻ രാജധാനി പാലസ് റെസ്റ്റോറന്റിൽ വച്ച് നടന്ന ചടങ്ങിൽ, ഇ ഡി എ പ്രസിഡന്റ് വർഗീസ് പോൾ അധ്യക്ഷനായി. ജനറൽ സെക്രട്ടറി തങ്കച്ചൻ ജോസഫ് നിറഞ്ഞ സദസ്സിന് സ്വാഗതം നേർന്നു. ആനുവൽ സ്പോൺസറായ അൽ മുല്ല എക്സ്ചേഞ്ച് അസിസ്റ്റന്റ് മാർക്കറ്റിംഗ് മാനേജർ ശിവ ഗണേഷ് തിരുവാവണിരാവ് 2026ന്റെ ഉദ്ഘാടനം നിർവഹിച്ചു. കുവൈറ്റിന്റെ പ്രമുഖ ഗായകൻ മുബാറക് അൽറഷീദ് മുഖ്യ അതിഥിയായിരുന്നു. കൂടാതെ മറ്റൊരു മെയിൻ സ്പോൺസർ ആയ പ്രിൻസസ് ട്രാവൽസ് മാനേജിംഗ് പാർട്ണർ അനസ് മുഹമ്മദ് ആശംസകൾ അർപ്പിച്ചു.

ഇ ഡി എ പേട്രൻമാരായ ജിനോ എം കുഞ്ഞ്, സജി വർഗീസ് പാലക്കുന്നെൽ, ട്രഷറർ പ്രിൻസ് തച്ചിൽ, ജനറൽ കോഡിനേറ്റർ പ്രവീൺ മാടശ്ശേരി, മഹിളാവേദി വൈസ് ചെയർപേഴ്സൺ ജിസ്സി ജിഷോയ് , അഡ്വൈസറി ബോർഡ് ചെയർമാൻ ജോയ് മന്നാടൻ, വൈസ്പ്രസിഡന്റ് അജി മത്തായി, യൂണിറ്റ് കൺവീനർമാരായ ജോളി ജോർജ്, ജിയോ മത്തായി, ഫ്രാൻസിസ് ബോൾഗാട്ടി, പീറ്റർ കെ മാത്യു എന്നിവർ ആശംസകൾ നൽകി. ഇവന്റ് കൺവീനർ ജിപ്സൺ ജോയ് ചടങ്ങിന് നന്ദി പറഞ്ഞു. ജിജു പോൾ, അനു കാർത്തികേയൻ ,ജോസഫ് റാഫേൽ ,ജെറിൽ ജിജി, ജോസഫ് കോമ്പാറ, ഷജിനി അജി, ഷൈനി തങ്കച്ചൻ, അഡ്വൈസറി ബോർഡ് മെമ്പർമാരായ ബിജു എം വൈ , ജോബി ഈരാളി, കൂടാതെ ഷോജൻ ഫ്രാൻസിസ്, എബി തങ്കച്ചൻ,ധനഞ്ജയൻ, നജാസ്, എൽദോസ് എബ്രഹാം, സിജിമോൻ ആന്റണി,മനോജ് ഐസക്, പ്രിൻസ് പാപ്പച്ചൻ, അനോന ജെറിൽ, ജോമോൻ പി, വിപിൻ പോൾ, അനിൽകുമാർ, പ്രതീഷ്, ബിജു സി ഡി, ബിന്ദു പ്രിൻസ്, എൽദോസ് ചെറിയാൻ തുടങ്ങിയ കമ്മിറ്റി മെമ്പർമാർ ചടങ്ങിന് നേതൃത്വം നൽകി.

ജയകുമാർ അരവിന്ദദാസിന്റെ ഇടക്കവാദ്യവും , ജിത്തു ആൻഡ് ടീമിനോടൊപ്പം കുവൈറ്റ് ഗായകൻ മുബാറക് അൽറഷീതും ചേർന്നുള്ള ഗാനമേളയും, ഈ ഡി എ അവതരിപ്പിച്ച തിരുവാതിരയും, വനിതാവേദിയുടെയും ബാലവേദി കുട്ടികളുടെയും ഡാൻസ് പരിപാടികളും യൂണിറ്റുകളുടെ മറ്റ് കലാപരിപാടികളും അരങ്ങിന് കൊഴുപ്പേകി. ബിരിയാണിടവർ റസ്റ്റോറന്റ് ഒരുക്കിയ സ്വാദിഷ്ടമായ ഓണസദ്യയും ഉണ്ടായിരുന്നു. ജോളി ജോർജിന്റെയും, ബിന്ദു പ്രിൻസിന്റെയും, നമിത സുനിലിന്റെയും അവതരണശൈലി തിരുവാവണിരാവ് 2026 ന്റെ മാറ്റുകൂട്ടി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!