കുവൈത്ത് : കഴിഞ്ഞ ആഴ്ച്ച കുവൈറ്റിൽ വെച്ചു മരണപെട്ട കാസറഗോഡ് ജില്ലാ അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗവും, മുൻ കേന്ദ്ര വൈസ് പ്രസിഡന്റ്റുമായ ഹാരിസ് മുട്ടുന്തലയുടെ അനുസ്മരണം സംഘടിപ്പിച്ചു. തന്റെ നിലപാടിലുറച്ചു കൊണ്ട് സംഘടയ്ക്കും സമൂഹത്തിനും വേണ്ടി ആത്മാർഥമായി പ്രവർത്തിച്ച നേതാവായിരുന്നു അദ്ദേഹമെന്ന് യോഗം അനുസ്മരിച്ചു. മെട്രോ മെഡിക്കൽ ഗ്രൂപ്പ് കോർപറേറ്റ് ഹാളിൽ നടന്ന ചടങ്ങിൽ, പ്രസിഡന്റ് സി.എച് മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതയിൽ ചെയർമാൻ ഖലീൽ അടൂർ ഉൽഘാടനം ചെയ്തു.
KEA പാട്രൺ സലാം കളനാട്, വിവിധ സംഘടനകളെ പ്രതിനിധികരിച്ചുകൊണ്ട് KIG സെക്രട്ടറി ഫിറോസ് ഹമീദ്, KKMA പ്രസിഡന്റ് റഫീഖ് ഉസ്മാൻ, KMCC ജില്ലാ പ്രസിഡന്റ് റസാഖ് അയ്യൂർ, OICC ജില്ലാ പ്രസിഡന്റ് സുരേന്ദ്രൻ മുങ്ങത്ത്, കാഞ്ഞങ്ങാട് സാധു പ്രസിഡന്റ് ശംസുദ്ധീൻ ബദരിയ, രാമകൃഷ്ണൻ കള്ളാർ, മുനീർ കുണിയ, ഹസ്സൻ ബല്ല , ജലീൽ ആരിക്കാടി, നവാസ് പള്ളിക്കാൽ, സിദ്ദിഖ് ശർക്കി, തുടങ്ങിയവർ അനുസ്മരിച്ചു സംസാരിച്ചു.ഓർഗനൈസിങ് സെക്രട്ടറി പ്രശാന്ത് നെല്ലിക്കാട്ട് സ്വാഗതവും, ട്രഷറർ ശ്രീനിവാസൻ എം.വി നന്ദിയും പറഞ്ഞു.



