കുവൈത്ത് സിറ്റി: ഈദ് അൽ-ഫിത്വറിനോടനുബന്ധിച്ച് മാർച്ച് 19 വ്യാഴാഴ്ച കുവൈത്തിലെ ബാങ്കുകൾക്ക് ഈദ് അവധിയായിരിക്കുമെന്ന് കുവൈത്ത് ബാങ്കിംഗ് അസോസിയേഷൻ അറിയിച്ചു. സെൻട്രൽ ബാങ്ക് ഓഫ് കുവൈത്തുമായി നടത്തിയ ഏകോപനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് അസോസിയേഷന്റെ സെക്രട്ടറി ജനറൽ ഷൈഖ അൽ-ഇസ്സ അറിയിച്ചു:
റമദാൻ 30 ദിവസമാകുകയാണെങ്കിൽ, മാർച്ച് 19 റമദാന്റെ അവസാന ദിവസമായിരിക്കും. ബാങ്ക് അവധി വ്യാഴം മുതൽ തിങ്കൾ വരെ ആയിരിക്കും, ബാങ്കുകൾ മാർച്ച് 24 ചൊവ്വാഴ്ച വീണ്ടും തുറക്കും.
റമദാൻ 29 ദിവസമാകുകയാണെങ്കിൽ, മാർച്ച് 19 ഈദ് അൽ-ഫിത്വറിന്റെ ആദ്യ ദിനമായിരിക്കും. അപ്പോൾ ബാങ്ക് അവധി വ്യാഴം മുതൽ തിങ്കൾ വരെ ആയിരിക്കും, ബാങ്കുകൾ മാർച്ച് 23 തിങ്കളാഴ്ച പ്രവർത്തനം പുനരാരംഭിക്കും.

