HomeCommunityKJPS കുവൈറ്റ് – BDK കുവൈറ്റ് രക്തദാന ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചു

KJPS കുവൈറ്റ് – BDK കുവൈറ്റ് രക്തദാന ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചു

spot_img

10/04/2026-ന്, കൊല്ലം ജില്ല പ്രവാസി സമാജം (KJPS) കുവൈറ്റ്, BDK കുവൈറ്റ് ചാപ്റ്ററുമായി സഹകരിച്ച് ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചു.

സാമൂഹിക സേവനത്തിനും മാനവിക സഹായത്തിനുമുള്ള പ്രതിബദ്ധതയുടെ ഭാഗമായി സംഘടിപ്പിച്ച ഈ ക്യാമ്പിൽ നിരവധി അംഗങ്ങൾ രക്തദാനത്തിനായി മുന്നോട്ട് വന്നു. ജാതി, മത, രാഷ്ട്രീയ വ്യത്യാസങ്ങൾക്കതീതമായി കുവൈറ്റിൽ താമസിക്കുന്ന കൊല്ലം ജില്ലയിൽ നിന്നുള്ള പ്രവാസികളുടെ സുമനസ്സുകളുടെ കൂട്ടായ്മയാണ് സമാജം. കുവൈറ്റിൽ താമസിക്കുന്ന എല്ലാ കൊല്ലം ജില്ലക്കാരെയും സമാജത്തിന്റെ പ്രവർത്തനങ്ങളിലേക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു എന്നും ഭാരവാഹികൾ അറിയിച്ചു.KJPS എക്സിക്യൂട്ടീവ് അംഗം ദീപു ചന്ദ്രൻ, രാജു വർഗീസ്, ഷംന അൽ അമീൻ, യൂണിറ്റ് കൺവീനർമാരായ ടൈറ്റസ് വർഗീസ് നൈസാം റാവുത്തർ, ഐസക് വർഗീസ്, ബിജിമോൾ ആര്യ എന്നിവരുടെയും, BDK കുവൈറ്റ് വോളണ്ടിയർമാർ എന്നിവരുടെയും നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്. എല്ലാ ദാതാക്കൾക്കും സർട്ടിഫിക്കറ്റുകൾ നൽകി ആദരിച്ചു.KJPS പ്രസിഡന്റ് ബിനിൽ ടി.ഡി. ഉദ്ഘാടനം ചെയ്ത രക്ത ദാന ക്യാമ്പിന് BDK ജനറൽ കൺവീനർ നിമിഷ് കാവാലം സ്വാഗതവും KJPS ട്രഷറർ അജയ് നായർ നന്ദിയും രേഖപ്പെടുത്തി.

KJPS ജനറൽ സെക്രട്ടറി ഷെഹീദ് ലബ്ബ, വനിതാ വേദി ചെയർപേഴ്സൺ മിനി വർഗീസ്, BDK കോ-ഓർഡിനേറ്റർമാരായ രാജൻ തോട്ടത്തിൽ , മനോജ് മാവേലിക്കര, നളിനാക്ഷൻ എന്നിവർ ആശംസകൾ അറിയിച്ചു.KJPS കുവൈറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ക്യാമ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനായി ഇത്തരം പ്രവർത്തനങ്ങൾ വലിയ പങ്ക് വഹിക്കുന്നതായി BDK കുവൈറ്റ് അറിയിച്ചു. രക്തദാന ക്യാമ്പുകൾ അല്ലെങ്കിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്ന സംഘടനകൾക്കും സ്ഥാപനങ്ങൾക്കും BDK കുവൈറ്റ് ചാപ്റ്ററുമായി 69997588 എന്ന നമ്പറിൽ ബന്ധപ്പെടാം.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!