HomeCommunityവോയ്സ് കുവൈത്ത് രക്തദാന ക്യാമ്പ് ഫ്ലയർ പ്രകാശനം ചെയ്തു

വോയ്സ് കുവൈത്ത് രക്തദാന ക്യാമ്പ് ഫ്ലയർ പ്രകാശനം ചെയ്തു

spot_img

കുവൈത്ത് സിറ്റി : വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ ( വോയ്സ് കുവൈത്ത് )രക്തദാന ക്യാമ്പ് ഫയർ പ്രകാശനം ചെയ്തു. ജാബ്രീയ സെൻട്രൽ ബ്ലഡ് ബാങ്കിൽ വച്ച് നടന്ന പ്രകാശന ചടങ്ങിൽ വോയ്സ് കുവൈത്ത് രക്ഷാധികാരി ഷനിൽ വെങ്ങളത്ത് കുവൈത്തിലെ സാമൂഹിക പ്രവർത്തകൻ മനോജ് മാവേലിക്കരക്ക് ഫ്ലയർ നൽകി പ്രകാശനം ചെയ്തു.വോയ്സ് കുവൈത്ത് പ്രസിഡന്റ് സുജീഷ്.പി.ചന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വോയ്സ് കുവൈത്ത് ചെയർമാൻ പി.ജി.ബിനു, ബി.ഡി.കെ കുവൈത്ത് ചാപ്റ്റർ ജനറൽ കൺവീനർ നിമിഷ് കാവാലം, ബി.ഡി.കെ കുവൈത്ത് ചാപ്റ്റർ ഫൈനാൻസ് കോർഡിനേറ്റർ രാജൻ തോട്ടത്തിൽ,വോയ്സ് കുവൈത്ത് വനിതാവേദി ചെയർപേഴ്സൺ സരിത രാജൻ, വോയ്സ് കുവൈത്ത് അബ്ബാസിയ യൂനിറ്റ് കൺവീനർ റെജി.ടി.കെ, വോയ്സ് കുവൈത്ത് ഫഹാഹീൽ യൂനിറ്റ് സെക്രട്ടറി ശാലു ശശിധരൻ,വോയ്സ് കുവൈത്ത് സിറ്റി യൂനിറ്റ് സെക്രട്ടറി സതീഷ് കുമാർ.സി.ടി എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.

വോയ്സ് കുവൈത്തും ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്ററും സംയുക്തമായി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് മെയ് 1 ന് സെൻട്രൽ ബ്ലഡ് ബാങ്ക് ജാബ്രീയയിൽ ഉച്ചക്ക് 2 മണി മുതൽ 4 മണി വരെയാണ് ക്യാമ്പ് നടക്കുന്നത്.ക്യാമ്പിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ താഴെ കാണുന്ന ലിങ്ക് സന്ദർശിക്കുകയോ https://forms.gle/q7Mhw4EaLCgDuuT58 ഫ്ലയറിലുള്ള ക്യൂ ആർ ( QR ) കോഡ് സ്കാൻ ചെയ്ത് പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 60340645,99364310,65019655 എന്നി നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.ഫ്ലയർ പ്രകാശന ചടങ്ങിൽ വോയ്സ് കുവൈത്ത് ജനറൽ സെക്രട്ടറി രാജേഷ് കുമാർ.കെ സ്വാഗതവും രക്തദാന ക്യാമ്പ് ജനറൽ കൺവീനർ നിതിൻ.ജി.മോഹൻ നന്ദിയും പറഞ്ഞു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!