HomeARTICLESഇനി പെണ്‍കുട്ടികളുടെ കഥ; "വാഴ 3- ബയോപിക് ഓഫ് ബില്യണ്‍ ഗേൾസ്" പ്രഖ്യാപിച്ച് വിപിന്‍ ദാസ്

ഇനി പെണ്‍കുട്ടികളുടെ കഥ; “വാഴ 3- ബയോപിക് ഓഫ് ബില്യണ്‍ ഗേൾസ്” പ്രഖ്യാപിച്ച് വിപിന്‍ ദാസ്

spot_img

ചിരിപ്പിച്ചും കരയിച്ചും പ്രേക്ഷക മനസില്‍ ഇടം പിടിച്ച വാഴ 2ന് മൂന്നാം ഭാഗം ഒരുങ്ങുന്നു. ആഗോള തലത്തിൽ കലക്ഷൻ 150 കോടി പിന്നിടുന്ന അവസരത്തിലാണ് വാഴ 2ന്‍റെ അടുത്ത ഭാഗത്തെ കുറിച്ച് അണിയറ പ്രവർത്തകർ മനസുതുറന്നത്. “വാഴ 3- ബയോപിക് ഓഫ് ബില്യണ്‍ ഗേൾസ്” എന്ന പേരിൽ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിലും പുതുമുഖങ്ങൾക്കാണ് പ്രാധാന്യം നല്‍കുന്നത്.

നവാഗതനായ വിശ്വൻ ശ്രീജിത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെയും തിരക്കഥ സംഭാഷണം വിപിന്‍ ദാസ് തന്നെയാണ് എഴുതുന്നത്. WBTS പ്രൊഡക്ഷൻസ്, ഇമാജിന്‍ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ്, ഷൈൻ സ്ക്രീൻസ് എന്നീ ബാനറുകളില്‍ വിപിൻ ദാസ്, ഹാരിസ് ദേശം, പി.ബി അനീഷ്, സാഹു ഗാരപാട്ടി, ആദര്‍ശ് നാരായണ്‍, ഐക്കൺ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. ടൈറ്റില്‍ ഡിസൈന്‍ – സാര്‍ക്കാസനം, പി ആർ ഒ – എ എസ് ദിനേശ്.

ആഗോള തലത്തില്‍ തരംഗമായ ചിത്രമാണ് വാഴ 2 ബയോപിക് ഓഫ് എ ബില്യണ്‍ ബ്രോസ്. സോഷ്യല്‍ മീഡിയ താരങ്ങളെ അണിനിരത്തി നവാഗതനായ സവിന്‍ സായാണ് ചിത്രം സംവിധാനം ചെയ്‌തത്. ചിത്രം പ്രദർശനത്തിനെത്തി 13 ദിവസം കഴിയുമ്പോള്‍ ഇന്ത്യയിലെ ഗ്രോസ്‌ കളക്ഷൻ 97.27 കോടി രൂപയാണ്. ഏപ്രില്‍ 2 ന് തിയേറ്ററുകലില്‍ എത്തിയ ചിത്രം തുടക്കം മുതല്‍ തന്നെ മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടിയിരുന്നു.

രണ്ടാം വാരത്തിലേക്ക് കടന്നപ്പോള്‍ തന്നെ ആഗോള തലത്തില്‍ 115.63 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്. മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാകും താരപ്പൊലിമ ഇല്ലാതെ എത്തിയ ഒരു സിനിമ ഇത്രപെട്ടെന്ന് 100 കോടി കടക്കുന്നത്. എല്ലാത്തരം പ്രേക്ഷകരെയും പിടിച്ചിരുത്തുന്ന ഈ ചിത്രം കോമഡി, ഇമോഷണല്‍ രംഗങ്ങള്‍ കൊണ്ട് സമ്പന്നമാണ്. കൂടെപ്പിറപ്പുകളോടുള്ള വൈകാരിക അടുപ്പവും സുഹൃത്ത്‌ ബന്ധത്തിന്‍റെ നൈർമല്യവും അച്ഛൻ-മകൻ സ്‌നേഹവും പറഞ്ഞുവയ്‌ക്കുകയാണ് വാഴ 2.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!