കുവൈറ്റ്, സെന്റ് തോമസ് പഴയപള്ളി ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ 2026-27 വർഷത്തെ പ്രവർത്തന ഉദ്ഘാടനവും മെമ്പർഷിപ് വിതരണവും മംഗഫ്, ബഥേൽ ചാപ്പലിൽ വെച്ച് ഏപ്രിൽ 22ന് വൈകിട്ട് 7 മണിക്ക് നടത്തപെട്ടു.
പഴയപള്ളി യുവജനപ്രസ്ഥാനം പ്രഥമ വനിതാ ജോയിൻ്റ് സെക്രട്ടറി അനിത മേരി തോമസ് ഏവർക്കും സ്വാഗതം ആശംസിച്ചു. പഴയപള്ളി യുവജനപ്രസ്ഥാനം പ്രസിഡന്റ് റവ.ഫാ. എബ്രഹാം പി. ജെ.യുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗം ഓ.സി.വൈ.എം കുവൈറ്റ് സോണൽ പ്രസിഡൻ്റ് റവ. ഫാ. അജു .കേ. വർഗ്ഗീസ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.റവ.ഫാ. ജോമോൻ ചെറിയാൻ, ഇടവക സെക്രട്ടറി ബാബു കോശി, യുവജന പ്രസ്ഥാനം കൽക്കട്ട ഭദ്രാസനം ജോയിന്റ് സെക്രട്ടറി ബിജോ ഡാനിയേൽ, യുവജനപ്രസ്ഥാനം കുവൈറ്റ് സോണൽ സെക്രട്ടറി ജോമോൻ കോട്ടവിള എന്നിവർ ആശംസ രേഖപ്പെടുത്തി.യുവജനപ്രസ്ഥാനം പ്രഥമ കുവൈറ്റ് സോണൽ ട്രഷറർറും പഴയപള്ളി യുവജനപ്രസ്ഥാനം ജോയിൻ്റ് സെക്രട്ടറിയുമായ റോഷൻ സാം മാത്യു, പഴയപള്ളി യുവജനപ്രസ്ഥാനം വൈസ് പ്രസിഡൻ്റ് ബിബിൻ കുറ്റിക്കണ്ടത്തിൽ, ട്രഷറർ റോണി ജോൺ എന്നിവരും സന്നിഹിതരായിരുന്നു.
കുവൈറ്റ് സോണൽ പ്രസിഡൻ്റ് റവ. ഫാ. അജു കെ. വർഗ്ഗീസ്; ലിൻ്റോ മാത്യുവിൽനിന്ന് പ്രവർത്തന വർഷത്തെ മെംബർഷിപ്പ് ഫോം വാങ്ങി പഴയപള്ളി യുവജനപ്രസ്ഥാനം പ്രസിഡണ്ട് റവ. ഫാ. എബ്രഹാം പി. ജെ.ക്ക് നൽകുകയും തുടർന്ന് അത് പഴയപള്ളി യുവജനപ്രസ്ഥാനം ട്രഷറർ റോണി ജോണിന് കൈമാറുകയും ചെയ്തു.പുതിയതായി ചുമതലയേറ്റ യുവജനപ്രസ്ഥാനം കേന്ദ്ര പ്രത്യേക ക്ഷണിതാവ് ജേക്കബ് കേ തോമസിനെ പഴയപള്ളി യുവജന പ്രസ്ഥാനം ആദരിച്ചു.യോഗത്തിന് പഴയപള്ളി യുവജനപ്രസ്ഥാന സെക്രട്ടറി ജിഞ്ചു വർഗ്ഗീസ് ജേക്കബ് നന്ദി രേഖപ്പെടുത്തി.
