കുവൈറ്റ് സിറ്റി: കുവൈറ്റ് പോർട്ട്‌സ് അതോറിറ്റിക്കും പബ്ലിക് ഇൻസ്റ്റിറ്റ്യൂഷൻ ഫോർ സോഷ്യൽ സെക്യൂരിറ്റിക്കും പങ്കാളിത്തമുള്ള നിക്ഷേപ ഫണ്ടിൽ നിന്ന് കോടികൾ തട്ടിയെടുത്ത കേസിൽ ഏഴ് പ്രതികൾക്ക് കുവൈറ്റ് ക്രിമിനൽ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ജഡ്ജി ജറ അൽ ദൈഹാനി അധ്യക്ഷനായ കോടതിയാണ് കുവൈറ്റ് സ്വദേശികളും രണ്ട് അമേരിക്കൻ പൗരന്മാരും ഉൾപ്പെട്ട പ്രതികൾക്ക് കഠിനശിക്ഷ വിധിച്ചത്.
തടവ് ശിക്ഷയ്ക്ക് പുറമെ പ്രതികൾക്ക് 98 ദശലക്ഷം കുവൈറ്റ് ദിനാർ പിഴ ചുമത്തുകയും 49 ദശലക്ഷം കുവൈറ്റ് ദിനാർ തിരിച്ചടയ്ക്കാൻ ഉത്തരവിടുകയും ചെയ്തു.പോർട്ട്‌സ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ഡയറക്ടർ ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ പൊതുമുതൽ ബോധപൂർവം നശിപ്പിച്ചതിനും തട്ടിയെടുത്തതിനുമാണ് പബ്ലിക് പ്രോസിക്യൂഷൻ കുറ്റം ചുമത്തിയത്. വ്യാജ ഇടപാടുകൾ നടത്തിയും ദുബായ്, അമേരിക്ക, കേമാൻ ഐലൻഡ്‌സ് എന്നിവിടങ്ങളിൽ വ്യാജ നിയമനടപടികളും ആർബിട്രേഷനും ഫയൽ ചെയ്തും ഫണ്ടിന്റെ ആസ്തികൾ കൈക്കലാക്കി നിയമവിരുദ്ധമായ ലാഭം നേടാനാണ് ഇവർ ശ്രമിച്ചതെന്ന് കോടതി കണ്ടെത്തി.2016-ൽ ഒപ്പിട്ട ഒരു ഇൻവെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് കരാർ ദുരുപയോഗം ചെയ്തുകൊണ്ടാണ് പ്രതികൾ ഈ വൻ തട്ടിപ്പ് ആസൂത്രണം ചെയ്തതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ കോടതികളിൽ വ്യാജമായ ഫീസുകളും പലിശയും അന്യായമായ തുകകളും ആവശ്യപ്പെട്ട് കേസുകൾ ഫയൽ ചെയ്തത് ഫണ്ടിന്റെ ആസ്തികൾ കുവൈറ്റിൽ കോടികളുടെ ഫണ്ട് തട്ടിപ്പ്; ഏഴ് പേർക്ക് ജീവപര്യന്തം തടവും കനത്ത പിഴയുംകുവൈറ്റ് സിറ്റി: കുവൈറ്റ് പോർട്ട്‌സ് അതോറിറ്റിക്കും പബ്ലിക് ഇൻസ്റ്റിറ്റ്യൂഷൻ ഫോർ സോഷ്യൽ സെക്യൂരിറ്റിക്കും പങ്കാളിത്തമുള്ള നിക്ഷേപ ഫണ്ടിൽ നിന്ന് കോടികൾ തട്ടിയെടുത്ത കേസിൽ ഏഴ് പ്രതികൾക്ക് കുവൈറ്റ് ക്രിമിനൽ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ജഡ്ജി ജറ അൽ ദൈഹാനി അധ്യക്ഷനായ കോടതിയാണ് കുവൈറ്റ് സ്വദേശികളും രണ്ട് അമേരിക്കൻ പൗരന്മാരും ഉൾപ്പെട്ട പ്രതികൾക്ക് കഠിനശിക്ഷ വിധിച്ചത്.
തടവ് ശിക്ഷയ്ക്ക് പുറമെ പ്രതികൾക്ക് 98 ദശലക്ഷം കുവൈറ്റ് ദിനാർ പിഴ ചുമത്തുകയും 49 ദശലക്ഷം കുവൈറ്റ് ദിനാർ തിരിച്ചടയ്ക്കാൻ ഉത്തരവിടുകയും ചെയ്തു.പോർട്ട്‌സ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ഡയറക്ടർ ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ പൊതുമുതൽ ബോധപൂർവം നശിപ്പിച്ചതിനും തട്ടിയെടുത്തതിനുമാണ് പബ്ലിക് പ്രോസിക്യൂഷൻ കുറ്റം ചുമത്തിയത്. വ്യാജ ഇടപാടുകൾ നടത്തിയും ദുബായ്, അമേരിക്ക, കേമാൻ ഐലൻഡ്‌സ് എന്നിവിടങ്ങളിൽ വ്യാജ നിയമനടപടികളും ആർബിട്രേഷനും ഫയൽ ചെയ്തും ഫണ്ടിന്റെ ആസ്തികൾ കൈക്കലാക്കി നിയമവിരുദ്ധമായ ലാഭം നേടാനാണ് ഇവർ ശ്രമിച്ചതെന്ന് കോടതി കണ്ടെത്തി.2016-ൽ ഒപ്പിട്ട ഒരു ഇൻവെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് കരാർ ദുരുപയോഗം ചെയ്തുകൊണ്ടാണ് പ്രതികൾ ഈ വൻ തട്ടിപ്പ് ആസൂത്രണം ചെയ്തതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ കോടതികളിൽ വ്യാജമായ ഫീസുകളും പലിശയും അന്യായമായ തുകകളും ആവശ്യപ്പെട്ട് കേസുകൾ ഫയൽ ചെയ്തത് ഫണ്ടിന്റെ ആസ്തികൾ തട്ടിയെടുക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്ന് അധികൃതർ സ്ഥിരീകരിച്ചു. രാജ്യത്തെ പൊതുമുതൽ കൊള്ളയടിക്കാൻ ശ്രമിക്കുന്നവർക്കുള്ള കർശനമായ മുന്നറിയിപ്പാണ് ഈ വിധി. ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്ന് അധികൃതർ സ്ഥിരീകരിച്ചു. രാജ്യത്തെ പൊതുമുതൽ കൊള്ളയടിക്കാൻ ശ്രമിക്കുന്നവർക്കുള്ള കർശനമായ മുന്നറിയിപ്പാണ് ഈ വിധി.
