ബഹുരാഷ്ട്ര നയതന്ത്ര പര്യടനത്തിന്റെ ഭാഗമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇ-യിലെത്തി.യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വിമാനത്താവളത്തിൽ നേരിട്ട് എത്തിയാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്.
യുഎഇ വ്യോമാതിർത്തിയിൽ പ്രവേശിച്ച പ്രധാനമന്ത്രി മോദി സഞ്ചരിച്ച വിമാനത്തെ സൈനിക വിമാനങ്ങളുടെ അകമ്പടിയോടെയാണ് സ്വീകരിച്ചത്.സന്ദർശനത്തിനിടെ ഇരു രാജ്യങ്ങൾക്കും താൽപര്യമുള്ള വിവിധ വിഷയങ്ങൾ ചർച്ച ചെയ്യും.ഹോർമുസ് കടലിടുക്ക് കേന്ദ്രീകരിച്ചുള്ള തടസങ്ങൾ ആഗോളതലത്തിൽ ഊർജ വിതരണത്തെ ബാധിക്കുന്ന സാഹചര്യത്തിൽ, ഇന്ത്യയുമായുള്ള ചർച്ചകളിൽ ഈ വിഷയം സജീവമായി പരിഗണിക്കപ്പെടും.
പ്രതിരോധ മേഖലയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ചും കൂടിക്കാഴ്ചയിൽ തീരുമാനമുണ്ടാകും. പ്രതിരോധ വ്യവസായം, സൈബർ സുരക്ഷ, ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയിൽ നേരത്തെ ഒപ്പുവച്ച ധാരണാപത്രങ്ങളുടെ തുടർച്ചയായ നടപടികൾ ചർച്ചകളിൽ വരും.
