HomeARTICLESഅൾട്രാവയലറ്റ് X-47ന് പുതിയ എൻട്രി ലെവൽ മോഡൽ: 15,000 രൂപ വില കുറയും

അൾട്രാവയലറ്റ് X-47ന് പുതിയ എൻട്രി ലെവൽ മോഡൽ: 15,000 രൂപ വില കുറയും

spot_img

അൾട്രാവയലറ്റ് ഓട്ടോമോട്ടീവ് പുറത്തിറക്കിയ ഇന്ത്യയിലെ ആദ്യത്തെ റഡാർ അധിഷ്‌ഠിത ADAS സുരക്ഷാ സാങ്കേതികവിദ്യയുള്ള പ്രീമിയം ഇലക്ട്രിക് ക്രോസ്ഓവർ മോട്ടോർസൈക്കിളാണ് X-47. പുതിയ അടിസ്ഥാന വേരിയന്‍റ് പുറത്തിറക്കി കൊണ്ട് X-47 ഇലക്ട്രിക് മോട്ടോർസൈക്കിൾ നിര വിപുലീകരിച്ചിരിക്കുകയാണ് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രിക് വാഹന സ്റ്റാർട്ടപ്പായ അൾട്രാവയലറ്റ് ഓട്ടോമോട്ടീവ്.മുൻപ് എല്ലാ X-47 വേരിയന്‍റുകളിലും സ്റ്റാൻഡേർഡായിരുന്ന നൽകിയിരുന്ന അൾട്രാവയലറ്റിന്‍റെ ഹൈപ്പർസെൻസ് റഡാർ സിസ്റ്റം നീക്കം ചെയ്‌തതാണ് സ്റ്റാൻഡേർഡ് വേരിയന്‍റും മറ്റ് മോഡലുകളും തമ്മിലൂള്ള പ്രധാന വ്യത്യാസം. എന്നാൽ പെർഫോമൻസിലോ ഫീച്ചറിലോ മാറ്റമില്ല. അടിസ്ഥാന വേരിയന്‍റിന്‍റെ വിലയും സവിശേഷതകളും പരിശോധിക്കാം.

X-47ന്‍റെ പുതിയ അടിസ്ഥാന വേരിയന്‍റിന് 2.49 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില. പുതിയ എൻട്രി ലെവൽ മോഡൽ കൂടി ചേർത്തതോടെ, അൾട്രാവയലറ്റ് X-47 ശ്രേണി ഇപ്പോൾ ആറ് വേരിയന്‍റുകളിൽ ലഭ്യമാവും. അടിസ്ഥാന വേരിയന്‍റിന് ഇപ്പോൾ 2.49 ലക്ഷം രൂപയിൽ (എക്‌സ്-ഷോറൂം) ആരംഭിച്ച് ഉയർന്ന സ്‌പെസിഫിക്കേഷനുള്ള ഡെസേർട്ട് വിങ് പതിപ്പിന് 3.09 ലക്ഷം രൂപ വരെ (എക്സ്-ഷോറൂം) വില വരും. ഇത് വാങ്ങുന്നവർക്ക് ലൈനപ്പിലുടനീളം വിശാലമായ ഓപ്ഷനുകളും ലഭിക്കും.

അൾട്രാവയലറ്റ് X-47 ബേസ് വേരിയന്‍റ്: മാറ്റമെന്ത്?

അൾട്രാവയലറ്റ് X-47ന്‍റെ എല്ലാ X-47 വേരിയന്‍റുകളിലും സ്റ്റാൻഡേർഡായി ഹൈപ്പർസെൻസ് റഡാർ സിസ്റ്റം നൽകിയിരുന്നു. എന്നാൽ ബേസ് വേരിയന്‍റിൽ അൾട്രാവയലറ്റിന്‍റെ ഹൈപ്പർസെൻസ് റഡാർ സിസ്റ്റം നീക്കം ചെയ്‌തിട്ടുണ്ട്. ഹൈപ്പർസെൻസ് പാക്കേജിൽ ബ്ലൈൻഡ്-സ്പോട്ട് ഡിറ്റക്ഷൻ, റിയർ കൊളീഷൻ വാണിങ്, ലെയ്ൻ ചേഞ്ച് അസിസ്റ്റ്, ഓവർടേക്ക് അലേർട്ടുകൾ എന്നിവ ഉൾപ്പെടുന്നു.റഡാർ സിസ്റ്റം ഒഴിവാക്കുമ്പോൾ X-47ന്‍റെ പുതിയ ബേസ് വേരിയന്‍റിന് മുമ്പത്തെ എൻട്രി ലെവൽ ഒറിജിനൽ ട്രിമിനേക്കാൾ 15,000 രൂപ വില കുറയും. ഈ മാറ്റത്തിനപ്പുറം, പുതിയ ബേസ് വേരിയന്‍റിൽ മറ്റൊരു മാറ്റവും കാണാനാകുന്നില്ല. ഡിസൈനും മെക്കാനിക്കൽ സവിശേഷതകളും മറ്റ് സ്‌പെസിഫിക്കേഷനുകളും സമാനമാണ്.

അൾട്രാവയലറ്റ് X-47 ബേസ് വേരിയന്‍റ്: പെർഫോമൻസ്, റേഞ്ച്

ആൾട്രാവയലറ്റ് X-47 ബേസ് വേരിയന്‍റ് മറ്റ് മോഡലുകളുടെ അതേ 27kW ഇലക്ട്രിക് മോട്ടോറും 7.1kWh ബാറ്ററി പായ്ക്കും അതേപടി നിലനിർത്തുന്നു. ഇത് 2.8 സെക്കൻഡ് കൊണ്ട് 0–60 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുമെന്നും മണിക്കൂറിൽ 145 കിലോമീറ്റർ വേഗത കൈവരിക്കുമെന്നും അൾട്രാവയലറ്റ് പറയുന്നു. നിലവിൽ ഇന്ത്യയിൽ വിൽപ്പനയിലുള്ള ഏറ്റവും മികച്ച പെർഫോമൻസ് ഫോക്കസ്‌ഡ് ഇലക്ട്രിക് മോട്ടോർസൈക്കിളുകളിൽ ഒന്നായി സ്ഥാനം X-47 സ്ഥാനം പിടിക്കുന്നു. ഒറ്റ ചാർജിൽ 211 കിലോമീറ്റർ IDC-സർട്ടിഫൈഡ് റൈഡിങ് റേഞ്ചും ഈ ബൈക്ക് വാഗ്‌ദാനം ചെയ്യുന്നു.

അൾട്രാവയലറ്റ് X-47 ബേസ് വേരിയന്‍റ്: സവിശേഷതകൾ

റഡാർ പാക്കേജിന്‍റെ അഭാവമുണ്ടെങ്കിലും, ബേസ് വേരിയന്‍റിൽ മറ്റ് എല്ലാ ഫീച്ചറുകളും അതേപടി സജ്ജീകരിച്ചിരിക്കുന്നു. ഡ്യുവൽ-ചാനൽ ABS, ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ-ഹോൾഡ് അസിസ്റ്റ്, പാർക്ക് അസിസ്റ്റ് എന്നിവയാണ് ഇതിലെ സ്റ്റാൻഡേർഡ് സവിശേഷതകൾ. ഗ്ലൈഡ്, കോംബാറ്റ്, ബാലിസ്റ്റിക് എന്നീ മൂന്ന് റൈഡിങ് മോഡുകളാണ് ഇതിലുള്ളത്. ഇത് ദൈനംദിന യാത്രയ്ക്കും കൂടുതൽ ആവേശകരമായ റൈഡിങിനും അനുയോജ്യമാണ്. ബ്ലൂടൂത്ത്, വൈ-ഫൈ പിന്തുണ എന്നിവയുൾപ്പെടെയുള്ള കണക്റ്റിവിറ്റി സവിശേഷതകളും പുതിയ ബേസ് ട്രിമ്മിന് ലഭിക്കുന്നുണ്ട്.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!