HomeCommunityശ്രദ്ധേയമായി ഇൻഫോക് ചെസ് ടൂർണമെന്റ്; വിവിധ വിഭാഗങ്ങളിലായി 200 മത്സരാർത്ഥികൾ മാറ്റുരച്ചു.

ശ്രദ്ധേയമായി ഇൻഫോക് ചെസ് ടൂർണമെന്റ്; വിവിധ വിഭാഗങ്ങളിലായി 200 മത്സരാർത്ഥികൾ മാറ്റുരച്ചു.

spot_img

കുവൈത്ത് സിറ്റി: ഇന്ത്യൻ നഴ്‌സസ് ഫെഡറേഷൻ ഓഫ് കുവൈത്ത് (ഇൻഫോക്) സംഘടിപ്പിച്ച ചെസ് ടൂർണമെന്റ് 2026 ജൂലൈ 3ന് ആസ്പയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിൽ വിജയകരമായി സമാപിച്ചു. ഇൻഫോക് ചെസ്സ് ക്ലബ്ബിൻറെ പത്താം വാർഷികത്തോടനുബന്ധിച്ച് നടത്തിയ ടൂർണമെന്റിൽ സൂപ്പർ സീനിയർ, സീനിയർ, ജൂനിയർ, സബ് ജൂനിയർ എന്നീ വിഭാഗങ്ങളിലായി 200 മത്സരാർത്ഥികൾ പങ്കെടുത്തു. പ്രൊഫഷണൽ താരങ്ങളുടെയും ചെസ് പ്രേമികളുടെയും സാന്നിധ്യം ടൂർണമെന്റിന്റെ മാറ്റുകൂട്ടി. ഇന്ത്യ, കുവൈത്ത്, പോർച്ചുഗൽ, ബംഗ്ലാദേശ്, സിറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളുടെ പങ്കാളിത്തം ടൂർണമെന്റിന് അന്താരാഷ്ട്ര മികവ് നൽകി. ആറ് റൗണ്ടുകളിലായി നടന്ന മത്സരങ്ങൾ പുതുമുഖങ്ങൾക്കും പരിചയസമ്പന്നരായ താരങ്ങൾക്കും ഒരുപോലെ തങ്ങളുടെ പ്രതിഭ പ്രകടിപ്പിക്കാൻ മികച്ച വേദിയായി. മത്സരങ്ങളുടെ ഉയർന്ന നിലവാരവും കടുത്ത പോരാട്ടവീര്യവും കാണികൾക്ക് മികച്ച കായികാനുഭവം സമ്മാനിച്ചു.കൃത്യസമയത്ത് ആരംഭിച്ച് മുൻകൂട്ടി നിശ്ചയിച്ച സമയക്രമം പാലിച്ചാണ് ടൂർണമെന്റ് നടത്തിയത്. ഓരോ റൗണ്ടും നിശ്ചിത സമയത്ത് പൂർത്തിയാക്കിയതോടെ മത്സരങ്ങൾ സുഗമമായി മുന്നേറി. മത്സര ക്രമീകരണത്തിലെ അച്ചടക്കവും സമയനിഷ്ഠയും കളിക്കാരുടെയും രക്ഷിതാക്കളുടെയും പ്രശംസ പിടിച്ചുപറ്റി. രജിസ്ട്രേഷൻ മുതൽ ഫലപ്രഖ്യാപനവും സമ്മാനദാനവും വരെ എല്ലാ പരിപാടികളും മികച്ച ഏകോപനത്തോടെയാണ് സംഘടിപ്പിച്ചത്.

ഇൻഫോക് പ്രസിഡണ്ട് വിജേഷ് വേലായുധൻ അധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തിൽ അറബ് ചെസ് ഫെഡറേഷന്റെ വനിതാ കമ്മിറ്റി പ്രസിഡന്റും അന്താരാഷ്ട്ര സംഘാടകയും ഫിഡെ ആർബിറ്ററുമായ ബഷായർ അൽസൈദ് മുഖ്യാതിഥിയായി പങ്കെടുത്തു.അന്താരാഷ്ട്ര ചെസ് ടൂർണമെൻറ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന മത്സരങ്ങൾ അനിത രാജേന്ദ്രൻ (ചീഫ് ആർബിറ്റർ), ജേക്കബ് ഉമ്മൻ (ഡെപ്യൂട്ടി ആർബിറ്റർ), ഷിജു ജേക്കബ് (ടൂർണമെന്റ് ഡയറക്ടർ) എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നിയന്ത്രിച്ചത്. ആർബിറ്റർമാരായ ഗിരീഷ് കെ. കെ., അനീഷ് പൗലോസ്, ജോസഫ് മുളയ്ക്കൽ, ബിജു എ. മത്തായി, പ്രകാശ് ഗോഡ്‌വിൻ പിന്റോ, ഫിൽസൺ മോദി, ശരണ്യ ത്രേഹാൻ, ആദിത്യ പ്രകാശ് എന്നിവർ മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിന് നേതൃത്വം നൽകി.സമാപന സമ്മേളനത്തിൽ ഇൻഫോക് ജനറൽ സെക്രട്ടറി ജോബി ജോസഫ് സ്വാഗതവും ജോ. ട്രഷററും സ്പോർട്സ് കൺവീനറുമായ സതീഷ് കരുണാകരൻ നന്ദിയും രേഖപ്പെടുത്തി. ഇൻഫോക് സ്പോർട്സ് കോഡിനേറ്റർമാരായ ബിബിൻ ജോർജ്, ലിയോ അവറാച്ചൻ, ഡെന്നിസ് സാജൻ എന്നിവരും മറ്റ് റീജിയണൽ സ്പോർട്സ് കോഡിനേറ്റർമാരും ചേർന്ന് പരിപാടിയുടെ ഏകോപനം നിർവഹിച്ചു.മുഖ്യാതിഥികളും ഭാരവാഹികളും ചേർന്ന് വിജയികൾക്ക് ക്യാഷ് പ്രൈസുകളും ട്രോഫികളും വിതരണം ചെയ്തു. ടൂർണമെന്റിൽ പങ്കെടുത്ത എല്ലാ മത്സരാർത്ഥികൾക്കും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റുകളും നൽകി.

ഇൻഫോക് ചെസ്സ് ടൂർണമെന്റ് വിജയികൾ:സൂപ്പർ സീനിയർ വിഭാഗം:ചാമ്പ്യൻ – ജെസ്ബിൻ ജെയിംസ്രണ്ടാം സ്ഥാനം – ശ്രീരാഗ് മോഹനൻമൂന്നാം സ്ഥാനം – രമേഷ് ഭാസ്കരൻപ്രോത്സാഹന സമ്മാനം – സ്മിത ജോസ് സീനിയർ വിഭാഗം:ചാമ്പ്യൻ – ജോയൽ കുളങ്ങരരണ്ടാം സ്ഥാനം – പാർത്ഥീശ്വർ സായിമൂന്നാം സ്ഥാനം – ഏബൽ ജോസഫ് പ്രോത്സാഹന സമ്മാനം – ദേവപ്രിയ ദീപക്ജൂനിയർ വിഭാഗം:ചാമ്പ്യൻ – പാട്രിക് റിയാൻ പിന്റോരണ്ടാം സ്ഥാനം – ഹാനി ഹംദാൻമൂന്നാം സ്ഥാനം – ശ്രാവൺ പൂവത്തുംമൂട്ടിൽപ്രോത്സാഹന സമ്മാനം – ഗൗതമി പരമേശ്വരസബ് ജൂനിയർ വിഭാഗം:ചാമ്പ്യൻ – ഡോൺസൺ യെഷുരുൺരണ്ടാം സ്ഥാനം – അഥർവ് പ്രശാന്ത്മൂന്നാം സ്ഥാനം – പ്രിസ്റ്റൺ റെയ്‍ഡൻ പിന്റോപ്രോത്സാഹന സമ്മാനം – നേഹ ജോൺ

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!