HomeGULFകുവൈത്ത് വ്യോമാതിർത്തിയിൽ പ്രവേശിച്ച 2 ബാലിസ്റ്റിക് മിസൈലുകളും 13 ഡ്രോണുകളും തകർത്തതായി പ്രതിരോധ മന്ത്രാലയം

കുവൈത്ത് വ്യോമാതിർത്തിയിൽ പ്രവേശിച്ച 2 ബാലിസ്റ്റിക് മിസൈലുകളും 13 ഡ്രോണുകളും തകർത്തതായി പ്രതിരോധ മന്ത്രാലയം

spot_img

കുവൈത്ത് സിറ്റി, ജൂലൈ 8: ഇന്ന് പുലർച്ചെ കുവൈത്ത് വ്യോമാതിർത്തിയിൽ കടന്നുകയറിയ രണ്ട് ശത്രു ബാലിസ്റ്റിക് മിസൈലുകളും 13 ഡ്രോണുകളും കുവൈത്ത് സായുധസേന വിജയകരമായി തടഞ്ഞ് നിർവീര്യമാക്കിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ സൗദ് അബ്ദുൽ അസീസ് അൽ-അത്വാൻ പുറത്തിറക്കിയ പ്രസ്താവനയിൽ, ആക്രമണത്തിൽ ആളപായമോ വസ്തുനാശമോ ഉണ്ടായിട്ടില്ലെന്നും വ്യക്തമാക്കി.

രാജ്യസുരക്ഷ ഉറപ്പാക്കുന്നതിനും പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷ സംരക്ഷിക്കുന്നതിനുമായി സായുധസേന ഉയർന്ന ജാഗ്രതയോടെയും പൂർണ സജ്ജതയോടെയും ചുമതലകൾ നിർവഹിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!