HomeGULFഇ-ഒസിഐ കാർഡ് സംവിധാനം ഇന്ത്യാ ഗവൺമെന്റ് പുറത്തിറക്കി; പുതിയ അപേക്ഷകർക്കും നിലവിലെ ഒസിഐ കാർഡ് ഉടമകൾക്കും...

ഇ-ഒസിഐ കാർഡ് സംവിധാനം ഇന്ത്യാ ഗവൺമെന്റ് പുറത്തിറക്കി; പുതിയ അപേക്ഷകർക്കും നിലവിലെ ഒസിഐ കാർഡ് ഉടമകൾക്കും ഡിജിറ്റൽ സൗകര്യം

spot_img

കുവൈത്ത് സിറ്റി, ജൂലൈ 13: ഇന്ത്യ സർക്കാർ 2026 ജൂൺ 30 മുതൽ ഇലക്ട്രോണിക് ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (e-OCI) കാർഡ് സംവിധാനം ആരംഭിച്ചതായി കുവൈത്തിലെ ഇന്ത്യൻ എംബസി അറിയിച്ചു.പുതിയ ഒസിഐ അപേക്ഷകർക്കും നിലവിലുള്ള ഒസിഐ കാർഡ് ഉടമകൾക്കും ഈ ഡിജിറ്റൽ കാർഡ് ലഭ്യമാകും. ഇ-ഒസിഐ കാർഡ് ഉപയോഗിക്കുന്നവർക്ക് ഇമിഗ്രേഷൻ പരിശോധനയ്ക്കും മറ്റ് സേവനങ്ങൾക്കും ഇനി ഭൗതിക ഒസിഐ കാർഡ് കൈവശം വഹിക്കേണ്ടതില്ല. പുതിയ കാർഡിൽ കൂടുതൽ സുരക്ഷാ സംവിധാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

OCI Services Portal വഴിയോ Indian Visa Su-Swagatam മൊബൈൽ ആപ്പ് വഴിയോ ഇ-ഒസിഐ കാർഡ് ഡൗൺലോഡ് ചെയ്യാം.അതേസമയം, നിലവിലുള്ള പ്രിന്റഡ് ഒസിഐ കാർഡ് ബുക്ക്‌ലെറ്റുകൾ തുടർന്നും സാധുവായിരിക്കുമെന്നും ഇമിഗ്രേഷൻ ഉൾപ്പെടെയുള്ള എല്ലാ സേവനങ്ങൾക്കും അവ സ്വീകരിക്കുമെന്നും എംബസി വ്യക്തമാക്കി. പുതിയ അപേക്ഷകർക്കും നിലവിലെ ഫിസിക്കൽ ഒസിഐ കാർഡ് ഉടമകൾക്കും ഇനി മുതൽ ഡിജിറ്റൽ e-OCI കാർഡാണ് നൽകുക.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!