HomeGULF10 ദിനാറിൽ കൂടുതലുള്ള ഇടപാടുകൾക്ക് സ്വകാര്യ ആശുപത്രികളിൽ പണം സ്വീകരിക്കില്ല

10 ദിനാറിൽ കൂടുതലുള്ള ഇടപാടുകൾക്ക് സ്വകാര്യ ആശുപത്രികളിൽ പണം സ്വീകരിക്കില്ല

spot_img

കുവൈത്ത് സിറ്റി, ജൂലൈ 13: സ്വകാര്യ ആരോഗ്യസ്ഥാപനങ്ങളിൽ കെ.ഡി. 10-ൽ കൂടുതലുള്ള ചികിത്സാ ഫീസ് ഇനി മുതൽ പണമായി സ്വീകരിക്കരുതെന്ന് കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രാലയം ഉത്തരവിറക്കി. 2026-ലെ മന്ത്രാലയ ഉത്തരവ് നമ്പർ 110 പ്രകാരമാണ് പുതിയ തീരുമാനം.

ആരോഗ്യമന്ത്രാലയത്തിന്റെ ലൈസൻസോടെ പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രികൾ, മെഡിക്കൽ സെന്ററുകൾ, ക്ലിനിക്കുകൾ, ഹോം ഹെൽത്ത് കെയർ സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ സ്വകാര്യ ആരോഗ്യസ്ഥാപനങ്ങൾക്കും കെ.ഡി. 10-ൽ കൂടുതലുള്ള എല്ലാ പണമിടപാടുകളും സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് അംഗീകരിച്ച ബാങ്കിംഗ് അല്ലെങ്കിൽ ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനങ്ങളിലൂടെ മാത്രമേ സ്വീകരിക്കാനാകൂ.

പുതിയ നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ 1979-ലെ ഡിക്രി നിയമം നമ്പർ 10 പ്രകാരം നിയമനടപടി സ്വീകരിക്കും. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും അന്വേഷണത്തിനായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും ചെയ്യും.ഈ ഉത്തരവ് 2026 ജൂലൈ 13 മുതൽ പ്രാബല്യത്തിൽ വന്നതായും, ഇതിന് വിരുദ്ധമായ മുൻ ഉത്തരവുകൾ എല്ലാം റദ്ദാക്കിയതായും മന്ത്രാലയം അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!