HomeGULFകാറിന്റെ രഹസ്യ അറകളിൽ ഒരു ടണ്ണിലധികം സിഗരറ്റ്; കുവൈത്തിൽ വൻ കവർച്ചാ ശ്രമം കസ്റ്റംസ് തകർത്തു

കാറിന്റെ രഹസ്യ അറകളിൽ ഒരു ടണ്ണിലധികം സിഗരറ്റ്; കുവൈത്തിൽ വൻ കവർച്ചാ ശ്രമം കസ്റ്റംസ് തകർത്തു

spot_img

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് അതിർത്തി കടന്ന് നിയമവിരുദ്ധമായി കടത്താൻ ശ്രമിച്ച ഒരു ടണ്ണിലധികം ഭാരമുള്ള വൻ സിഗരറ്റ് ശേഖരം കുവൈത്ത് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് പിടികൂടി. നുവൈസീബ് അതിർത്തി തുറമുഖം വഴി കടത്താൻ ശ്രമിച്ച 5,305 സിഗരറ്റ് പാക്കറ്റുകളാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിലൂടെ പിടിച്ചെടുത്തത്. നുവൈസീബ് പോർട്ട് കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയിലാണ് അത്യാധുനിക രീതിയിലുള്ള ഈ കള്ളക്കടത്ത് തടയാൻ കഴിഞ്ഞത്. നുവൈസീബ് അതിർത്തി കടന്നെത്തിയ ഒരു വാഹനത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയതിനെ തുടർന്ന് വിശദമായി പരിശോധിക്കുകയായിരുന്നു.

സാധാരണക്കാരുടെ കണ്ണിൽ പെടാത്ത വിധം വാതിലുകളുടെ ഉൾഭാഗം, നിലം, മുൻ-പിൻ വശങ്ങൾ എന്നിവയ്ക്ക് പുറമെ വാഹനത്തിനുള്ളിൽ പ്രത്യേകം രൂപപ്പെടുത്തിയെടുത്ത രഹസ്യ അറകളിലുമാണ് സിഗരറ്റ് പെട്ടികൾ ഒളിപ്പിച്ചിരുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥർ സിഗരറ്റ് ശേഖരവും കള്ളക്കടത്തിന് ഉപയോഗിച്ച വാഹനവും പൂർണ്ണമായും കണ്ടുകെട്ടി. കസ്റ്റഡിയിലെടുത്ത പ്രതിയെയും പിടിച്ചെടുത്ത സാധനങ്ങളെയും തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. അത്യാധുനിക സാങ്കേതിക വിദ്യകളും ഉദ്യോഗസ്ഥരുടെ നിരീക്ഷണ മികവും ഉപയോഗിച്ച് ഇത്തരം കള്ളക്കടത്തുകൾ പൂർണ്ണമായി തടയുമെന്നും രാജ്യത്തിന്റെ സുരക്ഷയും സമ്പദ്‌വ്യവസ്ഥയും സംരക്ഷിക്കാൻ ശക്തമായ പരിശോധനകൾ തുടരുമെന്നും ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് വ്യക്തമാക്കി

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!