കുവൈത്ത് സിറ്റി: മലപ്പുറം ജില്ലയിലെ ചുങ്കത്തറ സ്വദേശിയായ അബ്ദുൽ ഖാദർ (ബാവ ) 56 കുവൈത്തിൽ നിര്യാതനായി. കഴിഞ്ഞ 18 വർഷമായി കുവൈത്തിൽ പ്രവാസ ജീവിതം നയിച്ചുവരികയായിരുന്നു. ഭാര്യ സലീന, അബ്ദുൽ സലാം, മുഹമ്മദ് അസ്‌ലം എന്നിവർ മക്കളാണ്.മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ കെ.കെ.എം.എ മാഗ്‌നെറ്റിന്റെ നേതൃത്വത്തിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
മലപ്പുറം സ്വദേശി കുവൈത്തിൽ നിര്യാതനായി.
GULF
INTERNATIONAL



