കുവൈത്ത് സിറ്റി: രാജ്യത്തിനെതിരായ ഇറാന്റെ വ്യോമാക്രമണത്തെ തുടർന്നുണ്ടായ തീപിടിത്തം കുവൈത്ത് ഫയർ ഫോഴ്സിന്റെ പ്രത്യേക അഗ്നിശമന വിഭാഗങ്ങൾ വിജയകരമായി നിയന്ത്രണവിധേയമാക്കി അണച്ചതായി അധികൃതർ അറിയിച്ചു.
കുവൈത്ത് ഫയർ ഫോഴ്സിന്റെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ-ഘരീബ് അറിയിച്ചു: കുവൈത്ത് സൈന്യത്തിന്റെയും നാഷണൽ ഗാർഡിന്റെയും അതിവേഗ അഗ്നിശമന യൂണിറ്റുകളുടെ പിന്തുണയോടെ ഫയർ ഫോഴ്സിന്റെ ആറ് അഗ്നിശമന സംഘങ്ങൾ സംയുക്തമായി അടിയന്തര ഇടപെടൽ നടത്തി തീ നിയന്ത്രണത്തിലാക്കുകയായിരുന്നു.സംഭവത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും നാശനഷ്ടങ്ങൾ ഭൗതിക നഷ്ടങ്ങളിൽ മാത്രമായി പരിമിതപ്പെട്ടതായും ബ്രിഗേഡിയർ ജനറൽ അൽ-ഘരീബ് വ്യക്തമാക്കി.



