HomeCommunityകുവൈത്ത് കെഎംസിസി കാസർഗോഡ് ജില്ലാ കമ്മിറ്റി; സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും

കുവൈത്ത് കെഎംസിസി കാസർഗോഡ് ജില്ലാ കമ്മിറ്റി; സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും

spot_img

കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി കാസർഗോഡ് ജില്ലാ കമ്മിറ്റി ഫർവാനിയ ബദർ മെഡിക്കൽ സെന്ററുമായി സഹകരിച്ച് 2026 ജൂലൈ 31 വെള്ളിയാഴ്ച സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. ജനറൽ മെഡിസിൻ, പീഡിയാട്രിക്, ഒപ്തമോളജി, ഓർത്തോ അടക്കം വിവിധ ഡോക്ടർമാരുടെ സേവനവും, ബി.പി. ഷുഗർ, കൊളസ്‌ട്രോൾ, ഓക്സിജൻ സാച്ചുറേഷൻ, കിഡ്‌നി & ലിവർ സ്‌ക്രീനിംഗ് ടെസ്റ്റുകൾ സൗജന്യമായും, കൂടാതെ വിറ്റാമിന് ഡി ടെസ്റ്റ് അഞ്ച് ദിനാർ തോതിലും ക്യാമ്പിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് ലഭ്യമാകും.

“ആരോഗ്യ സ്പർശം – 2k26” എന്ന ശീർഷകത്തിൽ നടക്കുന്ന മെഡിക്കൽ ക്യാമ്പിന്റെ പോസ്റ്റർ പ്രകാശനം കെഎംസിസി കാസർഗോഡ് ജില്ലാ പ്രസിഡന്റ് റസാഖ് അയ്യൂരിന്റെ അദ്ധ്യക്ഷതയിൽ കെഎംസിസി സംസ്ഥാന ആക്ടിങ് പ്രസിഡന്റ് ഇഖ്ബാൽ മാവിലാടം ബദ്ർ മെഡിക്കൽ മാർക്കറ്റിംഗ് മാനേജർ അബ്ദുൽ ഖാദറിന് നൽകി നിർവ്വഹിച്ചു.

പ്രസ്തുത ചടങ്ങിൽ കെഎംസിസി കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി മിസ്ഹബ് മാടമ്പില്ലത്ത്, ട്രഷറർ ഖുത്തുബുദ്ദീൻ ബെലക്കാട്, ഭാരവാഹികളായ അബ്ദുല്ല കടവത്ത്, യൂസഫ് കൊത്തിക്കാൽ, റഫീഖ് ഒളവറ, സി.പി. അഷ്‌റഫ് കാഞ്ഞങ്ങാട് മണ്ഡലം ജനറൽ സെക്രട്ടറി മുഹമ്മദലി ബദരിയ തുടങ്ങിയവർ സന്നിഹിതരായിരുന്നു.രാവിലെ 7 മുതൽ നടക്കുന്ന മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കാൻ താത്‌പര്യമുള്ളവർ +965 6572 0032, +965 6031 5598 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!