HomeCommunityആലിക്കുട്ടി മുസ്‌ലിയാർ അനുസ്മരണം സംഘടിപ്പിച്ചു

ആലിക്കുട്ടി മുസ്‌ലിയാർ അനുസ്മരണം സംഘടിപ്പിച്ചു

spot_img

കുവൈത്ത് സിറ്റി: പ്രമുഖ പണ്ഡിതനും സമസ്തകേരള ജം ഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയുമായിരുന്ന പ്രഫസർ കെ കെ ആലിക്കുട്ടി മുസ്‌ലിയാർ,കുവൈത്ത് കെ എം സി സി മുൻ നേതാവ് കരിമ്പങ്കണ്ടി ലത്തീഫ് എന്നിവരുടെ അനുസമരണ യോഗം കുവൈത്ത് കെ എം സി സി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ചു. ഫർവാനിയയിലെ കെ എം സി സി ഓഡിറ്റോറിയത്തിൽ നടന്ന യോഗം സയ്യിദ് ഗാലിബ് അൽ മഷ്ഹൂർ തങ്ങൾ ഉദ്‌ഘാടനം ചെയ്തു. കുവൈത്ത് കെ എം സി സി ആക്ടിംഗ് പ്രസിഡണ്ട് ഇഖ്ബാൽ മാവിലാടം അധ്യക്ഷത വഹിച്ചു.

ആബിദ് ഫൈസി ആലിക്കുട്ടി മുസ്‌ലിയാർ അനുസ്മരണ പ്രഭാഷണവും ഇസ്മായിൽ വള്ളിയോത്ത് കരിമ്പങ്കണ്ടി ലത്തീഫ് അനുസ്മരണ പ്രഭാഷണവും നടത്തി. കെ എം സി സി നേതാക്കളായ ഹാരിസ് വള്ളിയോത്ത്, ഫാറൂഖ് ഹമദാനി, മുജീബ് മൂടാൽ, അസീസ് തിക്കോടി, അജ്മൽ വേങ്ങര, ഹബീബുള്ള മുറ്റിച്ചൂർ, റസാഖ് അയ്യൂർ പ്രസംഗിച്ചു. കുഞ്ഞബ്ദുള്ള തയ്യിൽ ഖിറാഅത്ത് നടത്തി. കുവൈത്ത് കെ എം സി സി ആക്ടിംഗ് ജനറൽ സെക്രട്ടറി സലാം ചെട്ടിപ്പടി സ്വാഗതവും സെക്രട്ടറി സലാം പട്ടാമ്പി നന്ദിയും പറഞ്ഞു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!