HomeGULFആരോഗ്യ മേഖലയിൽ ഔദ്യോഗിക വസ്ത്രധാരണ ചട്ടങ്ങൾ പ്രാബല്യത്തിൽ വരുത്തി കുവൈറ്റ് ആരോഗ്യ മന്ത്രാലയം

ആരോഗ്യ മേഖലയിൽ ഔദ്യോഗിക വസ്ത്രധാരണ ചട്ടങ്ങൾ പ്രാബല്യത്തിൽ വരുത്തി കുവൈറ്റ് ആരോഗ്യ മന്ത്രാലയം

spot_img

കുവൈറ്റ് സിറ്റി: സർക്കാർ, സ്വകാര്യ ആരോഗ്യ മേഖലകളിലെ ജീവനക്കാരുടെ ഔദ്യോഗിക വസ്ത്രധാരണവും പൊതു രൂപഭാവവും സംബന്ധിച്ച മന്ത്രാലയത്തിന്റെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ച് ആറ് മാസങ്ങൾക്ക് ശേഷമാണ് ഈ ചട്ടങ്ങൾ നിലവിൽ വരുന്നത്.

ആരോഗ്യ കേന്ദ്രങ്ങളിലെ പ്രൊഫഷണൽ രീതികളും സ്ഥാപനപരമായ അച്ചടക്കവും മെച്ചപ്പെടുത്തുകയാണ് ഈ പരിഷ്കരണത്തിലൂടെ ലക്ഷ്യമിടുന്നത്. ഓരോ തസ്തികയുടെയും സ്വഭാവത്തിന് അനുയോജ്യമായ രീതിയിൽ വസ്ത്രധാരണം ഏകീകരിക്കുന്നതിലൂടെ, ചികിത്സയ്‌ക്കെത്തുന്ന രോഗികൾക്കും മറ്റുള്ളവർക്കും ആരോഗ്യ സംഘത്തിലെ അംഗങ്ങളെ എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കും. കൂടാതെ, തൊഴിൽ അന്തരീക്ഷം കൂടുതൽ മെച്ചപ്പെടുത്താനും ഈ മാറ്റങ്ങൾ സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

spot_img
GULF
spot_img
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!