കുവൈറ്റ്സിറ്റി: കഴിഞ്ഞ ജൂലൈ മാസത്തിൽ 250 ദശലക്ഷം ഡോളർ തുകയുടെ പദ്ധതി കരാറുകൾ ഉറപ്പാക്കി കുവൈറ്റ്. ജൂലൈയിൽ നൽകിയ കരാറുകളുടെ മൂല്യത്തിൽ ഗൾഫ് മേഖലയിൽ മൂന്നാം സ്ഥാനത്താണ് കുവൈറ്റെന്ന് പ്രമുഖ സാമ്പത്തിക മാഗസിനായ ‘മീഡ്’ റിപ്പോർട്ട് ചെയ്തു. മേഖലയിലുണ്ടായ വിവിധ സംഭവവികാസങ്ങളെ തുടർന്ന് പശ്ചിമേഷ്യൻ-വടക്കേ ആഫ്രിക്കൻ മേഖലയിലാകെ അനുവദിച്ച കരാറുകളുടെ മൂല്യം ജൂണിലെ 26.2 ശതകോടി ഡോളറിൽ നിന്ന് 20.4 ശതകോടി ഡോളറായി കുറഞ്ഞ പശ്ചാത്തലത്തിലാണ് കുവൈറ്റിന്റെ ഈ നേട്ടം. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ 40 ശതകോടി ഡോളറിലധികം രേഖപ്പെടുത്തിയ ആഗോള കരാർ മൂല്യം തുടർന്നുള്ള മാസങ്ങളിൽ ഇടിവ് നേരിടുകയായിരുന്നു. ജൂലൈയിൽ ഒപ്പുവെച്ച കരാറുകളിൽ ഭൂരിഭാഗവും ഗതാഗത (6.7 ശതകോടി ഡോളർ), ഗ്യാസ് (6.5 ശതകോടി ഡോളർ) മേഖലകളിലാണ്.
ജൂലൈ മാസത്തിൽ കുവൈറ്റ് ഒപ്പുവെച്ച രണ്ട് പ്രധാന കരാറുകളിൽ ഏറ്റവും വലുത് ചൈന സ്റ്റേറ്റ് കൺസ്ട്രക്ഷൻ എഞ്ചിനീയറിംഗ് കോർപ്പറേഷന് ലഭിച്ചതാണ്. കുവൈറ്റ് സിറ്റിയിലെ ഷർഖ് പ്രദേശത്ത് കുവൈറ്റ് ഡയറക്ട് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ അതോറിറ്റിയുടെ സ്ഥിരം ആസ്ഥാനം നിർമ്മിക്കുന്നതിനായി 232 ദശലക്ഷം ഡോളറിന്റെ കരാറാണ് കമ്പനി നേടിയത്. 55 നിലകളും 275 മീറ്റർ ഉയരവുമുള്ള അത്യാധുനിക ഓഫീസ് ടവറാണ് ഇതിന്റെ ഭാഗമായി നിർമ്മിക്കുന്നത്. പദ്ധതിയുടെ നിർമ്മാണം 2028-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.