വിശ്വാസം വിശുദ്ധിക്ക്, വിമോചനത്തിന് എന്ന തലക്കെട്ടിൽ കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ സംഘടിപ്പിച്ചു വരുന്ന അവധിക്കാല ദഅവ ക്യാമ്പയ്‌നിന്റെ ഭാഗമായി സാൽമിയ ഏറിയ സമ്മേളനം സംഘടിപ്പിക്കുന്നു.
സാൽമിയ ബ്ലോക്ക് 10 ലെ ആർ ഡി എ ഹാളിൽ വൈകുന്നേരം 6.30 ന് നടക്കുന്ന സമ്മേളനം വിസ്‌ഡം ഇസ്ലാമിക്ക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് , പി.എൻ. അബ്ദുൽ ലത്തീഫ് മദനി ഉത്ഘാടനം നിർവ്വഹിക്കും. സന്ദര്ശനാർത്ഥം കുവൈത്തിൽ എത്തിയ അബ്ദുറഷീദ് കുട്ടമ്പൂർ കുടുംബം സ്നേഹവും കരുതലും എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തുന്നതാണ്. തുടർന്ന് ഷബീർ സലഫി വീട്,വിശ്വാസം വിരിയുന്ന വിളക്കുമാടം എന്ന വിഷയത്തിൽ പ്രഭാഷണ നടത്തുന്നതാണ് എന്ന് സംഘടകർ അറിയിച്ചു.



