കുവൈത്ത് ഔഖാഫ് മന്ത്രാലയത്തിന്റെ അനുവാദത്തോടെ ഫർവാനിയ ദാറുൽ ഖുർആൻ ക്ലാസ്സ് റൂമുകളിൽ വെച്ച് നടക്കുന്ന കുവൈത്ത് കേരള ഇസ്ലാഹി സെൻറർ (കെ കെ ഐ സി) ഫർവാനിയ മദ്രസ 26 – 27 അദ്ധ്യന വർഷത്തെ പ്രവേശനോത്സവം സംഘടിപ്പിച്ചു. സന്ദർശനാർത്ഥം കുവൈത്തിൽ എത്തിയ പ്രഗൽഭ വാഗ്മി അബ്ദു റഷീദ് കുട്ടമ്പൂർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
ജിസിസി രാജ്യങ്ങൾക്ക് വേണ്ടി വിസ്ഡം എജുക്കേഷൻ സംഘടിപ്പിച്ച പൊതുപരീക്ഷയിൽ വിജയികളായ വിദ്യാർത്ഥികൾക്ക് സമ്മാനവിതരണം നൽകി. മദ്രസ മാഗസിന് “അൽവാൻ” എന്ന പേര് നിർദേശിച്ച ഷഫീന മഹ്മൂദിന് പരിപാടിയിൽ വെച്ച് ആദരിച്ചു. മദ്രസ്സ പി ടി എ പ്രസിഡണ്ട് ഷഹൻഷാ , അബ്ദുൽ അസീസ് നരക്കോട്, ജഅഫർ ലുലു , ഷബീർ സലഫി അബ്ദുസ്സലാം എൻ .കെ, നിഹാസ് നെല്ലിയോട്ട്, ഷാബിൻ, നൗഫൽ ഒട്ടുമ്മൽ, എന്നിവർ സംസാരിച്ചു.



