ശക്തമായ ‘എൽ നിനോ’ (El Niño) പ്രതിഭാസം ആഗോള കാലാവസ്ഥയെ ബാധിക്കുന്ന സാഹചര്യത്തിൽ, യുഎഇയിൽ ശരാശരിയിലും ഉയർന്ന അളവിൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. അതേസമയം, രാജ്യത്തെ നിലവിലെ കാലാവസ്ഥാ സാഹചര്യങ്ങൾ സ്ഥിരമായി തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.
പസഫിക് സമുദ്രത്തിലാണ് ‘എൽ നിനോ’യുടെ നേരിട്ടുള്ള പ്രത്യാഘാതങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും, യുഎഇയിലുള്ള ഇതിന്റെ സ്വാധീനം പരോക്ഷമാണെന്നും എൻസിഎം വിശദീകരിച്ചു. ഇതൊരു സ്വാഭാവിക കാലാവസ്ഥാ പ്രതിഭാസമാണെന്നും അവർ കൂട്ടിച്ചേർത്തു.ഈ പ്രതിഭാസം ലോകമെമ്പാടും തികച്ചും വ്യത്യസ്തമായ കാലാവസ്ഥാ സാഹചര്യങ്ങൾ സൃഷ്ടിച്ചേക്കാം. ചിലയിടങ്ങളിൽ വരൾച്ച അനുഭവപ്പെടുമ്പോൾ മറ്റു ചിലയിടങ്ങളിൽ സാധാരണയിലും അധികം മഴ ലഭിച്ചേക്കാം. മഴയുടെ അളവ് വർധിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന പ്രദേശങ്ങളിൽ യുഎഇയും ഉൾപ്പെടുന്നതായി അധികൃതർ വ്യക്തമാക്കി.
ഈ വർഷം എൽ നിനോ (El Niño) ശക്തമാണെങ്കിലും, ഇത് രാജ്യത്ത് മഴ വർദ്ധിക്കുന്നതിന്റെ സൂചനയാകാമെന്ന് എൻ.സി.എം (NCM) വിലയിരുത്തി.യു.എ.ഇ-യിൽ ചില സമയങ്ങളിൽ ശക്തമായ മഴയ്ക്കും ഇത് കാരണമായേക്കാം.



