കുവൈത്ത്: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുൻ എം.എൽ.എമാരായ കെ. അച്യുതൻ (ചിറ്റൂർ), ജോസ് കുട്ടിയാനി (ഇടുക്കി) എന്നിവരുടെ നിര്യാണത്തിൽ ഇൻകാസ് കുവൈത്തിന്റെ ആഭിമുഖ്യത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു.കോൺഗ്രസ് പ്രസ്ഥാനത്തിനും കേരള രാഷ്ട്രീയത്തിനും നികത്താനാകാത്ത വലിയ നഷ്ടമാണ് ഇരുവരുടെയും വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് യോഗം വിലയിരുത്തി. നാടിന്റെയും ജനങ്ങളുടെയും ഉന്നമനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച ജനനേതാക്കളായിരുന്നു ഇരുവരും. അവരുടെ മാതൃകാപരമായ പൊതുജീവിതവും സ്മരണകളും യോഗത്തിൽ പങ്കെടുത്തവർ അനുസ്മരിച്ചു.
ഇൻകാസ് കുവൈത്ത് ചെയർമാൻ രാജീവ് നടുവിലമുറി അധ്യക്ഷത വഹിച്ച യോഗത്തിൽ ജേക്കബ് ചണ്ണപ്പേട്ട, ബാബു പനമ്പള്ളി, മാത്യു ചെന്നിത്തല എന്നിവർ സംസാരിച്ചു.കുര്യൻ തോമസ് പൈനുംമൂട്ടിൽ അനുശോചന പ്രമേയം അവതരിപ്പിച്ചു.. അനൂപ് സോമൻ സ്വാഗതവും അലക്സ് മാത്യു നന്ദിയും രേഖപ്പെടുത്തി.
യോഗത്തിൽ മധു മാഹി, ജെയിംസ് വി കൊട്ടാരം, അലക്സ് മാനന്തവാടി, ഷിജു ഓതറ, ബിജു അലക്സാണ്ടർ, ബിജി പള്ളിക്കൽ, തമ്പി ലൂക്കോസ്, അനിൽ വള്ളികുന്നം, റോമാനസ്പെയ്റ്റോൺ, നവീൻ ജോസ്, ബെൽജു ബെൻ ഇടുക്കി, രതീഷ് കുമ്പളത്ത്, രതീഷ് കുട്ടേമ്പേരൂർ, വിനീഷ് വയനാട്, സോഷി സോമൻ, സാറമ്മ ജോൺസ്, വിജയ ലക്ഷ്മി, എന്നിവരുൾപ്പെടെ ഇൻകാസ് കുവൈത്തിന്റെ നിരവധി നേതാക്കന്മാരും പ്രവർത്തകരും അനുശോചന യോഗത്തിൽ സന്നിഹിതരായിരുന്നു.



