കുവൈത്ത് – പാലക്കാട്: INSIGHT – The Creative Group സംഘടിപ്പിച്ച 16-ാമത് HALF Short Film Festival-ൽ മുഹമ്മദ് സാലിഹ് സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങൾക്ക് ശ്രദ്ധേയമായ നേട്ടം. ‘പ്രാണി’ മികച്ച ചിത്രത്തിനുള്ള GOLDEN SCREEN AWARD നേടിയപ്പോൾ, ‘ഇരുട്ട്’ RUNNER-UP AWARD കരസ്ഥമാക്കി.മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ‘പ്രാണി’ക്ക് ഗോൾഡൻ സ്ക്രീൻ അവാർഡിനൊപ്പം 50,000 രൂപ ക്യാഷ് പ്രൈസ്, ശില്പം, സർട്ടിഫിക്കറ്റ് എന്നിവ ലഭിച്ചു. ‘ഇരുട്ട്’ റണ്ണർ അപ്പ് പുരസ്കാരത്തോടൊപ്പം 5,000 രൂപ ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും നേടി.
കുവൈത്തിലെ ഷോർട് ഫിലിം – സിനിമ പ്രവർത്തകരാണ് രണ്ടു ചിത്രങ്ങൾക്കും പിന്നിൽ പ്രവർത്തിച്ചത് .രണ്ട് ചിത്രങ്ങളും മുഹമ്മദ് സാലിഹാണ് സംവിധാനം ചെയ്തത്. ഗോവിന്ദ് ശാന്തയാണ് അഭിനയിച്ചത്. നിഷാദ് മുഹമ്മദ് ഛായാഗ്രഹണവും എഡിറ്റിങ്ങും നിർവഹിച്ചപ്പോൾ രാജീവ് ദേവനന്ദനം കലാസംവിധാനം നിർവഹിച്ചു.ഒരേ ചലച്ചിത്ര സംഘത്തിന്റെ രണ്ട് സൃഷ്ടികൾക്കും ഒരേ ഫെസ്റ്റിവലിൽ പ്രധാന പുരസ്കാരങ്ങൾ ലഭിച്ചത് ടീമിന് അഭിമാനകരമായ നേട്ടമായി.



