HomeGULFകുവൈറ്റിൽ വിവാഹത്തിന് മുമ്പ് കൗൺസിലിംഗ് നിർബന്ധമാക്കാൻ നീതി മന്ത്രാലയം; വ്യക്തിനിയമ ഭേദഗതി വരുന്നു

കുവൈറ്റിൽ വിവാഹത്തിന് മുമ്പ് കൗൺസിലിംഗ് നിർബന്ധമാക്കാൻ നീതി മന്ത്രാലയം; വ്യക്തിനിയമ ഭേദഗതി വരുന്നു

spot_img

കുവൈറ്റ് സിറ്റി: വിവാഹ കരാറിന്റെ ഔദ്യോഗിക രജിസ്ട്രേഷന് മുന്നോടിയായി പുതിയൊരു വ്യവസ്ഥ കൂടി ഉൾപ്പെടുത്താൻ നീതി മന്ത്രാലയം ഒരുങ്ങുന്നു. വരാനിരിക്കുന്ന വ്യക്തിനിയമ ഭേദഗതിയുടെ ഭാഗമായി വിവാഹിതരാകാൻ തയ്യാറെടുക്കുന്ന ദമ്പതികൾ ഒരു ആഴ്ചത്തെ പ്രീ-മാരിറ്റൽ കൗൺസിലിംഗ് കോഴ്സിൽ പങ്കെടുക്കുന്നത് നിർബന്ധമാക്കാനാണ് തീരുമാനം. ദമ്പതികളെ കുടുംബജീവിതത്തിനായി സജ്ജരാക്കുക, അവരുടെ അവകാശങ്ങളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ച് അവബോധം വളർത്തുക, കുടുംബവഴക്കുകൾ കുറയ്ക്കുക എന്നിവയാണ് ഈ പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കുടുംബ സംഘർഷങ്ങൾ തടയുന്നതിനുള്ള പ്രധാനപ്പെട്ടൊരു പ്രതിരോധ നടപടിയായാണ് അഭിഭാഷകർ ഈ നീട്ടത്തെ വിശേഷിപ്പിച്ചത്.

ഈ കോഴ്സ് കേവലം ഒരു പതിവ് നടപടിക്രമമായി ചുരുങ്ങാതെ, തികച്ചും പ്രായോഗികവും യാഥാർത്ഥ്യബോധമുള്ളതുമായിരിക്കണമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. ദമ്പതികളിൽ അവബോധം വളർത്തുന്നതിനും കുടുംബജീവിതത്തിന്റെ സ്വഭാവവും ഉത്തരവാദിത്തങ്ങളും മനസ്സിലാക്കിക്കൊടുക്കുന്നതിനും ലക്ഷ്യമിട്ടുള്ള നിയമഭേദഗതികളുടെ ഭാഗമാണിതെന്ന് നീതി മന്ത്രിയും കൗൺസിലറുമായ നാസർ അൽ-സുമൈത് നേരത്തെ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.

ഇതുവഴി വിവാഹമോചന നിരക്ക് കുറയ്ക്കാനും കുടുംബബന്ധങ്ങളുടെ ഭദ്രത നിലനിർത്താനും സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വിവാഹ നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള വെറുമൊരു ചടങ്ങ് മാത്രമായി ഈ കൗൺസിലിംഗ് മാറരുതെന്നും, കുടുംബ തർക്കങ്ങൾ തടയുന്നതിനുള്ള ഫലപ്രദമായ ഒരു ചുവടുവെപ്പായി ഇത് മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അറ്റോർണി ഇനാം ഹൈദർ വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!