കുവൈത്ത് സിറ്റി : തന്റെ അറിവോ അനുമതിയോ ഇല്ലാതെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 2,000 കുവൈത്ത് ദിനാർ പിൻവലിച്ചതായി കുവൈത്തി വനിത പരാതി നൽകി.അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ട വിവരം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് യുവതി ബാങ്കിങ് അഫയേഴ്സ് പ്രോസിക്യൂഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് കേസ് ബന്ധപ്പെട്ട അന്വേഷണ വിഭാഗത്തിന് കൈമാറി.
ബാങ്കിങ് വിവരങ്ങൾ അനധികൃതമായി ഉപയോഗിച്ചാണോ പണം പിൻവലിച്ചതെന്നും, ഹാക്കിങ് ഉൾപ്പെടെയുള്ള തട്ടിപ്പ് മാർഗങ്ങൾ ഉപയോഗിച്ചിട്ടുണ്ടോയെന്നും അധികൃതർ പരിശോധിച്ചുവരികയാണ്. അക്കൗണ്ടിലേക്ക് എങ്ങനെ അനധികൃത പ്രവേശനം ലഭിച്ചുവെന്നും സംഭവത്തിന് പിന്നിലുള്ളവരെ കണ്ടെത്തുന്നതിനുമുള്ള അന്വേഷണം തുടരുന്നു.



