കുവൈത്ത്സിറ്റി, സെപ്റ്റംബർ 15: കുവൈത്ത് ആരോഗ്യ മന്ത്രാലയം ജീവനക്കാരുടെ സിക്ക് ലീവ് നടപടികൾ കൂടുതൽ ഡിജിറ്റലൈസ് ചെയ്തു. മന്ത്രാലയത്തിന്റെ MOH ESS ഇലക്ട്രോണിക് സംവിധാനത്തിൽ ജീവനക്കാരൻ സിക്ക് ലീവ് രേഖപ്പെടുത്തുമ്പോൾ, അതിന്റെ വിവരം ഇനി നേരിട്ട് ബന്ധപ്പെട്ട സൂപ്പർവൈസർക്ക് ഓട്ടോമാറ്റിക്കായി ലഭിക്കും.
സിക്ക് ലീവ് സമർപ്പിച്ച ഉടൻ തന്നെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന് നോട്ടിഫിക്കേഷൻ ലഭിക്കുന്നതിനാൽ, ആരാണ് അവധിയിലുള്ളതെന്ന് തത്സമയം അറിയാനും ലീവ് നടപടികൾ വേഗത്തിലാക്കാനും സാധിക്കും. പേപ്പർ രേഖകളുടെ ആവശ്യം കുറച്ച് ജീവനക്കാരുടെ സേവനങ്ങൾ പൂർണമായും ഇലക്ട്രോണിക് സംവിധാനത്തിലേക്ക് മാറ്റാനുള്ള മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമായാണ് പുതിയ സംവിധാനം.ഇതിലൂടെ അഡ്മിനിസ്ട്രേറ്റീവ് നടപടികൾ വേഗത്തിലാക്കാനും ജോലികളുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കാനും കഴിയുമെന്ന് ആരോഗ്യവൃത്തങ്ങൾ അറിയിച്ചു



