കുവൈറ്റ് സിറ്റി: പ്രമുഖ ക്രിക്കറ്റ് ടീമായ അക്കായ് വാരിഴേയ്സ് ക്രിക്കറ്റ് ടീമിന്റെ പുതിയ സീസണിലേക്കുള്ള ജഴ്സി പ്രകാശനം ചെയ്തു. അബ്ബാസിയ അക്കായ് ബിൽഡിങ്ങിൽ വച്ച് നടന്ന ചടങ്ങിൽ ടീം മാനേജർ ജോജി വർഗീസ് ടീം ക്യാപ്റ്റനായ റാഫിക്ക് ജഴ്‌സി കൈമാറി പ്രകാശനം നിർവഹിച്ചു.
കുര്യൻ പറമ്പിൽ ബ്രദേഴ്‌സ് കാലിക്കറ്റ് ആണ് പുതിയ ജേഴ്‌സിയുടെ സ്പോൺസർ.ടീം അംഗങ്ങളും കുടുംബങ്ങളും പങ്കെടുത്ത ചടങ്ങിൽ വൈസ് ക്യാപ്റ്റൻ എൽദോസ്, മാനേജ്മെന്റ് അംഗങ്ങളായ ബിനോയ്, ജോയ്‌സ്, ജോയ് , സുവി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.



