HomeGULFകിംഗ് ഫഹദ് റോഡിൽ പൂർണ ഗതാഗത നിരോധനം; സെപ്റ്റംബർ 20 വരെ

കിംഗ് ഫഹദ് റോഡിൽ പൂർണ ഗതാഗത നിരോധനം; സെപ്റ്റംബർ 20 വരെ

spot_img

കുവൈത്ത് സിറ്റി: അറ്റകുറ്റപ്പണികളുടെ ഭാഗമായി കിംഗ് ഫഹദ് ബിൻ അബ്ദുൽ അസീസ് റോഡിന്റെ (മഗ്രിബ് റോഡ്) ഒരു ഭാഗം പൂർണമായി അടച്ചതായി കുവൈത്ത് പൊതുമരാമത്ത് മന്ത്രാലയവും ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റും അറിയിച്ചു.ഫസ്റ്റ് റിംഗ് റോഡ് (സബാഹ് അൽ അവ്വൽ റോഡ്) ജംഗ്ഷൻ മുതൽ സെക്കൻഡ് റിംഗ് റോഡ് ജംഗ്ഷൻ വരെ, കുവൈത്ത് സിറ്റിയിൽ നിന്ന് അഹമ്മദി ഭാഗത്തേക്കുള്ള ദിശയിലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. റോഡിലെ ഏകദേശം 300 മീറ്റർ ഭാഗത്ത് അസ്ഫാൽറ്റ് അറ്റകുറ്റപ്പണികൾ നടത്തുന്നതിനാണ് അടച്ചിടൽ.

സെപ്റ്റംബർ 15 അർധരാത്രി മുതൽ സെപ്റ്റംബർ 20 ഞായറാഴ്ച വരെ നിയന്ത്രണം തുടരും. അതേസമയം, ഫസ്റ്റ് റിംഗ് റോഡിലെ ഷെറാട്ടൺ റൗണ്ട് എബൗട്ട് ഭാഗത്തുനിന്ന് കിംഗ് ഫഹദ് റോഡിലേക്ക് പ്രവേശിക്കുന്ന സർവീസ്/ബ്രാഞ്ച് റോഡ് തുറന്നിരിക്കും.ഈ വഴി യാത്ര ചെയ്യുന്നവർ ബദൽ റോഡുകൾ ഉപയോഗിക്കണമെന്നും ട്രാഫിക് ഉദ്യോഗസ്ഥരുടെ നിർദേശങ്ങളും റോഡ് സൈൻ ബോർഡുകളും പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!