കുവൈത്ത് സിറ്റി, സെപ്റ്റംബർ 17: കുവൈത്തിലെ ഫർവാനിയ ഗവർണറേറ്റിലെ മരുഭൂമി പ്രദേശത്ത് ഏഷ്യൻ പ്രവാസിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് അധികൃതർ അന്വേഷണം ആരംഭിച്ചു. മരിച്ചയാൾ 40-കളിൽ പ്രായമുള്ള ഏഷ്യൻ പ്രവാസിയാണെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.മരുഭൂമി പ്രദേശത്ത് മൃതദേഹം കിടക്കുന്നത് കണ്ട ഒരാൾ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് സുരക്ഷാ പട്രോൾ സംഘം സ്ഥലത്തെത്തി മരണം സ്ഥിരീകരിച്ചു.ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗവും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. മരണകാരണം കണ്ടെത്തുന്നതിനും സംഭവത്തിൽ ദുരൂഹതയോ ക്രിമിനൽ ഇടപെടലോ ഉണ്ടോയെന്ന് സ്ഥിരീകരിക്കുന്നതിനുമായി മൃതദേഹം ഫോറൻസിക് പരിശോധനയ്ക്ക് മാറ്റി. അന്വേഷണം തുടരുകയാണ്.



