HomeCommunityകെ .കെ .ഐ .സി ടീച്ചേഴ്സ് ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു

കെ .കെ .ഐ .സി ടീച്ചേഴ്സ് ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു

spot_img

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ വിദ്യാഭ്യാസ ബോർഡിന്റെ കീഴിൽ നടത്തുന്ന, കുവൈത്തിലെ ഇസ്‌ലാഹി മദ്രസ അധ്യാപകർക്കായുള്ള രണ്ടാം വട്ട ട്രെയിനിംഗ് കോഴ്‌സ് ‘തർഖിയ 2026’ സെപ്റ്റംബർ 5, 12 തീയതികളിൽ നടന്നു. പ്രമുഖ ട്രെയിനർ അബ്ദുർറഷീദ് കുട്ടമ്പൂരിന്റെ നേതൃത്വത്തിൽ കുവൈത്ത് ഇസ്‌ലാഹി മദ്രസ അധ്യാപകരെ പങ്കെടുപ്പിച്ചുകൊണ്ടാണ് പരിശീലനം സംഘടിപ്പിച്ചത്.

ട്രെയിനിംഗ് കോഴ്‌സ് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ. അബ്ദുല്ലത്തീഫ് മദനി ഉദ്ഘാടനം ചെയ്തു. കുവൈത്ത് കേരള ഇസ്‌ലാഹി സെന്റർ വിദ്യാഭ്യാസ സെക്രട്ടറി അബ്ദുൽ അസീസ് നരക്കോട്ട് അധ്യക്ഷത വഹിച്ചു.

ട്രെയിനിംഗ് കോ ഓർഡിനേഷൻ സാജു ചെമ്നാട് നിർവ്വഹിച്ചു. പരിശീലനത്തിൽ വിവിധ മദ്രസകളിൽ നിന്നായി അറുപതിലധികം അധ്യാപക-അധ്യാപികമാർ പങ്കെടുത്തു. വിദ്യാർത്ഥികളുമായുള്ള ബന്ധം, മാനസിക വികാസം, കുട്ടികളുടെ അക്കാദമിക് നിലവാരം ഉയർത്തുക തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്രീകരിച്ചു നടന്ന രണ്ട് മുഴുവൻ ദിവസത്തെ ട്രെയിനിംഗ് അധ്യാപകർക്ക് വളരെ ഉപകാരപ്രദമായിരുന്നു.ട്രെയിനിംഗിന്റെ സമാപന സമ്മേളനം കെ.കെ.ഐ.സി. ജനറൽ സെക്രട്ടറി സുനാഷ് ശുക്കൂർ ഉദ്ഘാടനം ചെയ്തു.

പങ്കെടുത്ത മുഴുവൻ അധ്യാപകർക്കുമുള്ള സർട്ടിഫിക്കറ്റുകൾ കെ.കെ.ഐ.സി. ഭാരവാഹികളായ കെ.സി. അബ്ദുല്ലത്തീഫ്, മുഹമ്മദ് അസ്ലം കപ്പാട് , കെ.സി. അബ്ദുൽ മജീദ്, അഷറഫ് ഏകരൂൽ തുടങ്ങിയവർ വിതരണം ചെയ്തു.ട്രെയിനർ അബ്ദുർറഷീദ് കുട്ടമ്പൂരിനുള്ള കെ.കെ.ഐ.സി. ഉപഹാരം ഇസ്‌ലാഹി സെന്റർ വിദ്യാഭ്യാസ അസിസ്റ്റന്റ് സെക്രട്ടറി അൽ അമീൻ അബ്ദുൽ അസീസ് നൽകി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!