HomeCommunityമാധ്യമ സ്ഥാപനങ്ങളുടെ ദൈനംദിന പ്രവർത്തനം തടസ്സപ്പെടുത്തിയുള്ള പോലീസ് നടപടി ജനാധിപത്യവിരുദ്ധം - കേരള അസോസിയേഷൻ കുവൈറ്റ്

മാധ്യമ സ്ഥാപനങ്ങളുടെ ദൈനംദിന പ്രവർത്തനം തടസ്സപ്പെടുത്തിയുള്ള പോലീസ് നടപടി ജനാധിപത്യവിരുദ്ധം – കേരള അസോസിയേഷൻ കുവൈറ്റ്

spot_img

കുവൈറ്റ്സി റ്റി: റിപ്പോർട്ടർ ടി.വി ന്യൂസ് ഡെസ്കിലേക്ക് അതിക്രമിച്ചു കയറി വാർത്താ വിതരണവും മാധ്യമ പ്രവർത്തനവും തടസ്സപ്പെടുത്തിയ പോലീസ് നടപടിയിൽ കേരള അസോസിയേഷൻ കുവൈറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

മാധ്യമ സ്ഥാപനങ്ങൾക്കെതിരെ എന്തെങ്കിലും നടപടികൾ സ്വീകരിക്കേണ്ടി വരുമ്പോൾ, അത് മാധ്യമ സ്ഥാപനത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളെയോ വാർത്താ വിതരണത്തെയോ യാതൊരു കാരണവശാലും ബാധിക്കുന്ന രീതിയിലാകരുത്. സ്ഥാപനത്തിന്റെ പ്രവർത്തന സ്വാതന്ത്ര്യത്തെ ഹനിച്ചുകൊണ്ട് ന്യൂസ് ഡെസ്കിലേക്ക് ഇരച്ചുകയറി പ്രവർത്തനം തടസ്സപ്പെടുത്തുന്നത് ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന രീതിയാണ്.

ഭരണകൂടത്തിന്റെ വീഴ്ചകളെയും നയങ്ങളെയും ചോദ്യം ചെയ്യുന്ന ശബ്ദങ്ങളെ ഭയപ്പെടുത്തി വരുതിയിലാക്കാനും, ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ ഇല്ലാതാക്കാനുമുള്ള ഇത്തരം പ്രവണതകൾ കേരളം പോലുള്ള ഒരു ജനാധിപത്യ സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാനാവില്ല. മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള ഈ കടന്നുകയറ്റത്തിൽ ഉത്തരവാദികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേരള അസോസിയേഷൻ കുവൈറ്റ് പ്രസ്താവനയിലൂടെ കേരള സർക്കാരിനോട് ആവശ്യപ്പെട്ടു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!