കുവൈറ്റ് സിറ്റി: അന്തരിച്ച ഭർത്താവിന്റെ സ്വത്തുക്കൾ ഉപയോഗിക്കാനും അതിൽ നിന്ന് പ്രയോജനം നേടാനുമുള്ള അമ്മയുടെ അവകാശം അംഗീകരിച്ചുകൊണ്ട് കുവൈറ്റ് സിവിൽ കോടതി അനുകൂല വിധി പുറപ്പെടുവിച്ചു. ഭർത്താവ് ജീവിച്ചിരുന്നപ്പോൾ തനിക്ക് നൽകിയ അവകാശം മറ്റ് അവകാശികൾ തടഞ്ഞതിനെ തുടർന്നാണ് അമ്മ കോടതിയെ സമീപിച്ചത്.
അമ്മയുടെ ആയുഷ്കാലം മുഴുവൻ ഈ സ്വത്തുക്കൾ ഉപയോഗിക്കുന്നതിൽ നിന്ന് അവകാശികൾ തടയരുതെന്ന് കോടതി ഉത്തരവിട്ടു. വിദഗ്ദ്ധ റിപ്പോർട്ടിന്റെയും കേസിൽ ഹാജരാക്കിയ തെളിവുകളുടെയും അടിസ്ഥാനത്തിൽ ഈ അവകാശത്തിന്റെ മൂല്യം 21,000 കുവൈറ്റി ദീനാറായി കോടതി കണക്കാക്കി. കൂടാതെ, കോടതി ചെലവുകളും അഭിഭാഷക ഫീസും അവകാശികൾ നൽകണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.



