HomeGULFപോർച്ചുഗലിൽ പൊതുസ്ഥലങ്ങളിൽ മുഖം മറയ്ക്കുന്നതിന് നിരോധനം; നിയമലംഘനത്തിന് 3,000 യൂറോ വരെ പിഴ, മുന്നറിയിപ്പുമായി കുവൈറ്റ്...

പോർച്ചുഗലിൽ പൊതുസ്ഥലങ്ങളിൽ മുഖം മറയ്ക്കുന്നതിന് നിരോധനം; നിയമലംഘനത്തിന് 3,000 യൂറോ വരെ പിഴ, മുന്നറിയിപ്പുമായി കുവൈറ്റ് എംബസ്സി

spot_img

കുവൈത്ത് സിറ്റി, സെപ്റ്റംബർ 19: പോർച്ചുഗലിൽ പൊതുസ്ഥലങ്ങളിൽ മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾ ധരിക്കുന്നത് നിരോധിക്കുന്ന പുതിയ നിയമം സെപ്റ്റംബർ 23 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ലിസ്ബണിലെ കുവൈത്ത് എംബസി അറിയിച്ചു.നിയമം ലംഘിക്കുന്നവർക്ക് 400 മുതൽ 3,000 യൂറോ വരെ പിഴ ചുമത്തും. പൊതുനിരത്തുകൾ, പൊതുസ്ഥലങ്ങൾ, പൊതുജനങ്ങൾക്ക് സേവനം നൽകുന്ന സ്ഥാപനങ്ങൾ, കായിക പരിപാടികൾ, പ്രകടനങ്ങൾ എന്നിവിടങ്ങളിൽ മുഖം മറയ്ക്കുന്നതിന് വിലക്കുണ്ടാകും.

ഭീഷണി, അക്രമം, നിർബന്ധം എന്നിവയിലൂടെ മറ്റൊരാളെ മുഖം മറയ്ക്കാൻ പ്രേരിപ്പിക്കുന്നതും കുറ്റകരമാണ്. ഇത്തരം കേസുകളിൽ രണ്ട് വർഷം വരെ തടവോ പിഴയോ ലഭിക്കാം.പോർച്ചുഗൽ സന്ദർശിക്കുന്ന കുവൈത്ത് പൗരന്മാർ രാജ്യത്തെ നിയമങ്ങൾ പാലിക്കണമെന്നും നിയമനടപടികളും പിഴയും ഒഴിവാക്കാൻ ജാഗ്രത പുലർത്തണമെന്നും കുവൈത്ത് എംബസി നിർദേശിച്ചു.അടിയന്തര സഹായത്തിന് കുവൈത്ത് എംബസിയുമായി ബന്ധപ്പെടാം: +351 916 666 645.ഉറവിടം: അൽ ജരീദ, സെപ്റ്റംബർ 19, 2026.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!