HomeINDIAമീൻപിടിത്ത ബോട്ടുകൾവഴി കടത്തുന്നത് കോടികളുടെ ലഹരി, പ്രതിഫലം സ്വർണം- രഹസ്യാന്വേഷണ റിപ്പോർട്ട്

മീൻപിടിത്ത ബോട്ടുകൾവഴി കടത്തുന്നത് കോടികളുടെ ലഹരി, പ്രതിഫലം സ്വർണം- രഹസ്യാന്വേഷണ റിപ്പോർട്ട്

spot_img

മീൻപിടിത്ത ബോട്ടുകൾ കേന്ദ്രീകരിച്ച് വൻതോതിൽ മയക്കുമരുന്ന് കടത്തുന്നതായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. കേരളത്തിൽ മലബാറിന്റെ തീരപ്രദേശം വഴി ശ്രീലങ്കയിലേക്ക് മയക്കുമരുന്ന് കടത്തി തിരിച്ച് കേരളത്തിലേക്ക് സ്വർണം എത്തിക്കുന്നതായാണ് വിവരം. കോടിക്കണക്കിന് രൂപയുടെ ഹെറോയിനും മെത്താഫിറ്റമിനുമാണ് കടത്തുന്നത്.

കേരളത്തിലെ തീരദേശമേഖലകൾ കൂടാതെ തമിഴ്നാട്ടിലെ തൂത്തുക്കുടി, വേദാരണ്യം, രാമേശ്വരം, കന്യാകുമാരി തുടങ്ങിയ മേഖലകളും ശ്രീലങ്കയിലേക്കുള്ള കടത്തിന്റെ പ്രധാന ഇടനാഴികളാണെന്ന് റിപ്പോർട്ടിലുണ്ട്. ഓപ്പറേഷൻ തൂഫാൻ പിടിമുറുക്കിയതോടെയാണ് കടൽവഴിയുള്ള കടത്ത് വർധിച്ചതെന്നാണ് അന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ. വിവരം സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!