HomeInternationalഇറാനുനേരെ വീണ്ടും യുഎസ് ആക്രമണം; വ്യോമപ്രതിരോധ സംവിധാനം തകർത്തു

ഇറാനുനേരെ വീണ്ടും യുഎസ് ആക്രമണം; വ്യോമപ്രതിരോധ സംവിധാനം തകർത്തു

spot_img

വാഷിങ്ടൺ: ഇറാനെതിരേ അമേരിക്ക വീണ്ടും നിയന്ത്രിത ആക്രമണം നടത്തിയെന്ന് അവകാശപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വെള്ളിയാഴ്ച, ഇറാന്റെ വ്യോമപ്രതിരോധ സംവിധാനത്തിന് നേർക്കായിരുന്നു സൈനിക നടപടി. ഇറാനെതിരേ ഏറ്റവും ഒടുവിൽ നടത്തിയ ഈ ആക്രമണത്തെ ‘ചെറുത്’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ‘അവരെ തകർത്തുകളഞ്ഞു- അവർ ഒരു ചെറിയ വ്യോമപ്രതിരോധ സംവിധാനം നിർമിച്ചു. ഞങ്ങൾ 15 മിനിറ്റുകൊണ്ട് അല്ലെങ്കിൽ അഞ്ചുമിനിറ്റിൽ അത് തകർത്തു’, എന്ന് ട്രംപ് പറഞ്ഞു.

നേരത്തെ, ഖ്വേഷം ദ്വീപിലെ സുസ മേഖലയിൽനിന്ന് രണ്ട് സ്‌ഫോടന ശബ്ദം കേട്ടതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെയാണ് വിഷയത്തിൽ ട്രംപിന്റെ പ്രതികരണം. അതേസമയം, ആക്രമണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പങ്കുവെക്കാൻ ട്രംപ് തയ്യാറായില്ല. ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്കേറ്റ കനത്ത തിരിച്ചടിക്കുശേഷം ഇറാനെതിരേ നടത്തുന്ന ആദ്യ സൈനിക നടപടിയാണ് വെള്ളിയാഴ്ചത്തേത് എന്നതും ശ്രദ്ധേയമാണ്.

ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളിൽ ഭൂരിഭാഗവും 2025 ജൂൺമാസത്തിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിലും ഇപ്പോഴത്തെ യുഎസ്, ഇസ്രയേൽ-ഇറാൻ സംഘർഷത്തിന്റെ ആദ്യഘട്ടത്തിലെ ആക്രമണങ്ങളിലും നശിച്ചുപോകുകയോ അല്ലെങ്കിൽ അവയ്ക്ക് ഗുരുതര കേടുപാടുകൾ സംഭവിക്കുകയോ ചെയ്തെന്നായിരുന്നു മുൻപ് യുഎസ് അധികൃതർ വ്യക്തമാക്കിയിരുന്നത്. ഇറാൻ ഇവ പുനർനിർമിക്കുമെന്നും യുഎസ് വിലയിരുത്തിയിരുന്നു.

തിങ്കളാഴ്ചയും ഇറാന് നേർക്ക് യുഎസ് ആക്രമണം നടത്തിയിരുന്നെന്നാണ് റിപ്പോർട്ട്. ഹോർമുസ് കടലിടുക്കിന് സമീപത്തെ ഖ്വേഷം ദ്വീപിൽനിന്നും ഹെൻഗാം ദ്വീപിൽനിന്നും സമീപപ്രദേശമായ ബന്ദർ അബ്ബാസിൽനിന്നും സ്‌ഫോടനശബ്ദം ഉയർന്നതായി ഇറാന്റെ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!