HomeCommunityമംഗഫ് ബീച്ച് ക്ലീനിംഗ് പരിപാടി ശ്രദ്ധേയമായി

മംഗഫ് ബീച്ച് ക്ലീനിംഗ് പരിപാടി ശ്രദ്ധേയമായി

spot_img

പരിസ്ഥിതി സംരക്ഷണത്തിന്റെയും സാമൂഹിക ഐക്യത്തിന്റെയും സന്ദേശവുമായി KIG സൗഹൃദവേദിയുടെ സംയുക്ത സംരംഭംകുവൈത്ത്: പരിസ്ഥിതി സംരക്ഷണത്തിന്റെയും സാമൂഹിക ഉത്തരവാദിത്തത്തിന്റെയും സന്ദേശവുമായി KIG സൗഹൃദവേദി അബു ഹലീഫ, ഫഹാഹീൽ യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച മംഗഫ് ബീച്ച് ക്ലീനിംഗ് പരിപാടി ശ്രദ്ധേയമായി.2026 നവംബർ 6 വെള്ളിയാഴ്ച രാവിലെ 6 മണിക്ക് മംഗഫ് ബീച്ചിൽ നടന്ന പരിപാടിയിൽ കുടുംബങ്ങളും കുട്ടികളും ഉൾപ്പെടെ നൂറോളം പേർ പങ്കെടുത്തു. പരിസ്ഥിതി സംരക്ഷണത്തിനും സാമൂഹിക ഐക്യത്തിനും സന്നദ്ധപ്രവർത്തനങ്ങൾ നൽകുന്ന പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു പരിപാടി.

കുവൈത്ത് ഡൈവിംഗ് ടീം ഡെപ്യൂട്ടി ഡയറക്ടർ ഹമദ് വലീദ് അൽ ഫാദിൽ അൽ ഫദീൽ പരിപാടി ഉദ്ഘാടനം ചെയ്തു. KIG കേന്ദ്ര എക്സിക്യൂട്ടീവ് അംഗം അബ്ദു റസാഖ് നദ്‌വി ശുചീകരണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുകയും അനുമതി ഏകോപിപ്പിക്കുകയും ചെയ്തു. KIG സൗഹൃദവേദി അബു ഹലീഫ പ്രസിഡന്റ് സുരേഷ് ബാബുവും ഫഹാഹീൽ പ്രസിഡന്റ് സജി ജോർജും സംസാരിച്ചു.പങ്കെടുത്തവർ കൂട്ടായ്മയോടെ ബീച്ച് ശുചീകരണത്തിൽ ഏർപ്പെട്ടു. കുട്ടികൾക്കായി വിനോദപരിപാടികളും കളികളും സമ്മാനങ്ങളും ഒരുക്കി. പരിപാടികളുടെ ഏകോപനവും സൗണ്ട് സംവിധാനവും എം.കെ. ശ്രീജിത്ത് നിർവഹിച്ചു.

കുട്ടികളുടെ കളികളും സമ്മാനവിതരണവും യൂനുസ് കാനോത്തും എം.കെ. ശ്രീജിത്തും ഏകോപിപ്പിച്ചു. ഭക്ഷണവിതരണത്തിന് ഗഫൂർ എം.കെ. നേതൃത്വം നൽകി. ഫോട്ടോ, വീഡിയോ ചുമതലകൾ അംജദ്, ഗഫൂർ എം.കെ., നിഹാദ് നാസർ, റഫീഖ് ബാബു എന്നിവർ നിർവഹിച്ചു. ബാനർ, ഫ്ലയർ പ്രവർത്തനങ്ങൾ അംജദും ഫൈസൽ ഉസ്രയും കൈകാര്യം ചെയ്തു. പങ്കാളിത്തവും ഗതാഗതവും അജിത്, ഡോജി മാത്യു, എം.കെ. ശ്രീജിത്ത്, ഹാരിസ് കെ.എം. എന്നിവർ ഏകോപിപ്പിച്ചു.മെഹ്നാസ്, ഉസാമ, അലി വെള്ളാരത്തോടി, അഷ്കർ മാളിയേക്കൽ എന്നിവർ പരിപാടിയുടെ ആസൂത്രണത്തിനും നടത്തിപ്പിനും നേതൃത്വം നൽകി. സൗഹൃദവേദി അബു ഹലീഫ വൈസ് പ്രസിഡന്റ് എം.കെ. ശ്രീജിത്ത് നന്ദി രേഖപ്പെടുത്തി.

പരിപാടിക്ക് പിന്തുണ നൽകിയ കുവൈത്ത് ഡൈവിംഗ് ടീമിനും KIG കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങൾക്കും അബു ഹലീഫ, ഫഹാഹീൽ യൂണിറ്റുകളുടെ ഭാരവാഹികൾക്കും സംഘാടകർ നന്ദി അറിയിച്ചു. പങ്കെടുത്ത അംഗങ്ങൾ, കുടുംബങ്ങൾ, കുട്ടികൾ, പ്രവർത്തകർ, സന്നദ്ധപ്രവർത്തകർ എന്നിവരുടെ സഹകരണത്തെ അഭിനന്ദിക്കുകയും ചെയ്തു.പരിസ്ഥിതി സംരക്ഷണത്തിനും സാമൂഹിക ഐക്യത്തിനും ഇത്തരം കൂട്ടായ പ്രവർത്തനങ്ങൾ കൂടുതൽ പ്രചോദനമാകട്ടെയെന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!