HomeCommunityഅഡ്വ തോമസ് പണിക്കർക്ക് വേൾഡ് മലയാളി കൗൺസിൽ യാത്രയയപ്പ് നൽകി.

അഡ്വ തോമസ് പണിക്കർക്ക് വേൾഡ് മലയാളി കൗൺസിൽ യാത്രയയപ്പ് നൽകി.

spot_img

കുവൈറ്റ്‌ സിറ്റി : പതിറ്റാണ്ടുകളുടെ കുവൈറ്റ്‌ പ്രവാസ ജീവിതം അവസാനിപ്പിച്ചു കേരളത്തിലേക്ക് പോകുന്ന അഡ്വ തോമസ് പണിക്കർക്കും ഭാര്യ സുജൻ പണിക്കർക്കും വേൾഡ് മലയാളി കൗൺസിൽ കുവൈറ്റ്‌ പ്രൊവിൻസ് യാത്രയയപ്പ് നൽകി. പ്രസ്തുത ചടങ്ങിൽ കുവൈറ്റ്‌ ഇന്ത്യൻ ബിസിനെസ്സ് പ്രൊമോഷൻ കൗൺസിൽ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിൽ (IBPC) വൈസ് ചെയർമാനായി വിജയിച്ച വേൾഡ് മലയാളി കൗൺസിലിന്റെ സജീവ സാന്നിധ്യമായ സുരേഷി KP യെ പൊന്നാട അണിയിച്ച് ആദരിച്ചു. ഫർവാനിയ ഷെഫ് നൗഷാദ് ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന സമ്മേളനത്തിൽ WMC ചെയർമാൻ മോഹൻ ജോർജ് അധ്യക്ഷനായി.

പ്രസിഡന്റ്‌ ചെസ്സിൽ ചെറിയാൻ സമ്മേളന നടപടി ക്രമങ്ങൾ നിയന്ത്രിച്ചു. സുരേഷ് KP, സിബി തോമസ്, ജോർജ് ജോസഫ് (ഷിന്റോ ), അഡ്വ മുഹമ്മദ് ബഷീർ, ബിനോയി സെബാസ്റ്റ്യൻ, സന്ദീപ് മേനോൻ, നവീൻ പൗലോസ്, അനൂപ് തോമസ്, ദീപ സുരേഷ്, റാഫിയ അനസ്, ട്രീസ ലാലിച്ചൻ, സഞ്ജിത്ത് കൃഷ്‌ണൻ, ജിനു വൈകത്ത്, സാബു SJ, ജയരാജ്‌ ഭാട്ടിയ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് തോമസ് പണിക്കറും, സുജനും തങ്കളുടെ കുവൈറ്റ്‌ പ്രവാസത്തിലെ സ്നേഹ സൗഹൃദങ്ങൾ മറുപടി പ്രസംഗത്തിൽ പങ്ക് വെച്ചു.സമ്മേളനത്തിന് സെക്രട്ടറി ജസ്റ്റിമോൾ തോമസ് സ്വാഗതവും, ട്രെഷറർ സുരേഷ് ജോർജ് നന്ദിയും പ്രകാശിപ്പിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!