HomeGULFകുതിച്ചുചാട്ടത്തിനൊരുങ്ങി കുവൈറ്റിലെ വാഹന സ്പെയർ പാർട്സ് വിപണി; നിക്ഷേപ സാധ്യതകളേറെയെന്ന് റിപ്പോർട്ട്

കുതിച്ചുചാട്ടത്തിനൊരുങ്ങി കുവൈറ്റിലെ വാഹന സ്പെയർ പാർട്സ് വിപണി; നിക്ഷേപ സാധ്യതകളേറെയെന്ന് റിപ്പോർട്ട്

spot_img

കുവൈത്ത്സിറ്റി: വാഹനങ്ങളുടെ എണ്ണത്തില വർദ്ധനവും സെക്കൻഡ് ഹാൻഡ് കാർ വിപണിയുടെ വളർച്ചയും മൂലം കുവൈറ്റിലെ വാഹന സ്പെയർ പാർട്സ് വിപണി അന്താരാഷ്ട്ര കമ്പനികളുടെയും സപ്ലയർമാരുടെയും ശ്രദ്ധ ആകർഷിക്കുന്നു. ഈ മേഖലയിൽ വൻ നിക്ഷേപ സാധ്യതകളാണ് പുതിയതായി തുറക്കപ്പെട്ടിരിക്കുന്നത്. 2025-ൽ കുവൈറ്റിലെ ഓട്ടോമോട്ടീവ് പാർട്സ് ആൻഡ് ആക്സസറീസ് വിപണിയുടെ വലുപ്പം ഏകദേശം 614 ദശലക്ഷം ഡോളറായിരുന്നു. 2026 മുതൽ 2032 വരെയുള്ള കാലയളവിൽ വാർഷിക വളർച്ചാ നിരക്ക് 7.7 ശതമാനം കണക്കാക്കപ്പെടുന്ന വിപണി, 2032-ഓടെ 1.035 ബില്യൺ ഡോളറായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എഞ്ചിൻ, പവർ ട്രാൻസ്മിഷൻ ഘടകങ്ങൾ, ഇലക്ട്രോണിക് സിസ്റ്റങ്ങൾ, ബോഡി പാർട്സുകൾ, ടയറുകൾ തുടങ്ങി വിവിധ വിഭാഗങ്ങളിലായി വ്യാപിച്ചുകിടക്കുന്നതാണ് ഈ വിപണി. ഫാക്ടറി സപ്ലയർമാർ മുതൽ ആഫ്റ്റർ മാർക്കറ്റ് വിൽപ്പനയും അറ്റകുറ്റപ്പണികളും വരെ ഇതിന്റെ പരിധിയിൽ വരുന്നു.

കുവൈറ്റിലെ ഓട്ടോ പാർട്സ് വിപണി വാഗ്ദാനം ചെയ്യുന്ന അവസരങ്ങളെക്കുറിച്ച് യുഎസ് കൊമേഴ്സ് ഡിപ്പാർട്ട്മെന്റ് കഴിഞ്ഞ മെയ് മാസത്തിൽ പുറത്തിറക്കിയ റിപ്പോർട്ടും വ്യക്തമാക്കുന്നുണ്ട്. വലിയ തോതിലുള്ള ഉപയോഗിച്ച കാറുകളുടെ വിപണി സ്പെയർ പാർട്സുകളുടെയും മെയിന്റനൻസ് സേവനങ്ങളുടെയും ആവശ്യകത വർദ്ധിപ്പിക്കുന്നതായും, അമേരിക്കൻ കമ്പനികൾക്ക് ഈ വിപണിയിൽ നിക്ഷേപം നടത്താൻ ഇത് മികച്ച അവസരമൊരുക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. കുവൈറ്റിലെ ഓട്ടോ പാർട്സ് വിപണിയുടെ വലുപ്പം 156 ദശലക്ഷം ഡോളറിലധികമാണെന്നും, ഇതിൽ ഏകദേശം 50 ദശലക്ഷം ഡോളർ അമേരിക്കൻ സ്പെയർ പാർട്സ് ആണെന്നും റിപ്പോർട്ട് കണക്കാക്കുന്നു.

പരമ്പരാഗത സ്റ്റോറുകൾക്കും പുതിയ സ്പെയർ പാർട്സ് വിൽപ്പന കേന്ദ്രങ്ങൾക്കും പുറമേ, അൽ-സൽമി പ്രദേശത്തെ സ്ക്രാപ്പ് വിപണിയും വാഹന ഉടമകൾക്ക് വലിയൊരു ആശ്രയമാണ്. കുറഞ്ഞ നിരക്കിൽ സാധനങ്ങൾ ലഭ്യമാകുന്നതിനൊപ്പം വിപണിയിൽ പെട്ടെന്ന് കണ്ടെത്താൻ കഴിയാത്ത ചില മോഡലുകളുടെ സ്പരാർ പാർട്സുകൾ ഇവിടെ നിന്നും ലഭിക്കുന്നുണ്ട്. പഴയ കാറുകൾക്കൊപ്പം പുതിയ വാഹനങ്ങളുടെ സ്പെയർ പാർട്സുകൾക്കായും ഇപ്പോൾ സ്ക്രാപ്പ് വിപണിയെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടിവരുന്നുണ്ട്. ഓൺലൈൻ വഴിയോ വിദേശത്ത് നിന്നോ സ്പെയർ പാർട്സുകൾ ഇറക്കുമതി ചെയ്ത് കാത്തിരിക്കുന്നതിന് പകരം വേഗത്തിൽ പണികൾ തീർക്കാൻ ഇത് സഹായിക്കുന്നു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!