കുവൈത്ത്/ഫർവാനിയ : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പി സി ഡബ്ള്യു എഫ്) കുവൈത്ത് ഘടകത്തിന്റെ നേതൃത്വത്തിൽ ജലീബ്, ഫർവാനിയ മേഖലകളുടെ സംയുക്ത ജനറൽ ബോഡിയും പൊതുസമ്മേളനവും ഫർവാനിയ തക്കാര റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. 2026 നവംബർ 13 വെള്ളിയാഴ്ച വൈകുന്നേരം 5:30 മുതൽ രാത്രി 10 മണി വരെ നടന്ന സംഗമത്തിൽ അംഗങ്ങളും കുടുംബങ്ങളുമടക്കം നൂറോളം പേർ പങ്കെടുത്തു.
പ്രോഗ്രാം കൺവീനർ സിദ്ധീഖ് ആർ.വി.യുടെ സ്വാഗതപ്രസംഗത്തോടെ ആരംഭിച്ച ചടങ്ങിൽ ഫർവാനിയ മേഖല ജോയിൻ കൺവീനർ സുമേഷ് എം.വി. അധ്യക്ഷത വഹിച്ചു. പി സി ഡബ്ല്യു എഫ് കുവൈത്ത് വനിത ഘടകം പ്രസിഡന്റ് റുഖിയ ബീവി പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് പി സി ഡബ്ല്യു എഫ് കേന്ദ്ര പ്രസിഡന്റ് അഷ്റഫ് പി., ജനറൽ സെക്രട്ടറി മുസ്തഫ മുന്ന, ട്രഷറർ അനൂപ് ഭാസ്കർ എന്നിവർ ആശംസകൾ നേർന്നു. പി സി ഡബ്ള്യു എഫ് കുവൈത്ത് ഘടകം അഡ്വൈസറി ബോർഡ് ചെയർമാൻ അഷ്റഫ് യു. മുഖ്യപ്രഭാഷണം നടത്തി.
തുടർന്ന് പി സി ഡബ്ല്യു എഫ് ഗ്ലോബൽ വൈസ് പ്രസിഡണ്ടും സ്വാശ്രയ മാൾ പ്രോജക്ട് ചെയർമാനുമായ ഡോ. അബ്ദുൽ റഹ്മാൻ കുട്ടി സ്വാശ്രയ മാൾ പദ്ധതിയെക്കുറിച്ച് വിശദീകരണം നൽകി. പി സി ഡബ്ള്യു എഫ് ഗ്ലോബൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന മൂന്നുമാസത്തെ ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി മുഹമ്മദ് ഷാജിയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ പ്രതിജ്ഞയും നടന്നു. ജലീബ് മേഖല ജോയിൻ കൺവീനർ സമീർ മുഹമ്മദ് നന്ദി രേഖപ്പെടുത്തി.തുടർന്ന് ഫെമിന ഷറഫുദ്ദീൻ, നാജിയ നബീൽ എന്നിവരുടെ അവതരണത്തിൽ അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി. ഫാത്തിമ്മ, ആയിഷ, സൈദ്, അഷ്റഫ് യു., നാജിയ നബീൽ, ഫെമിന, നാസർ മാറഞ്ചേരി എന്നിവർ ഗാനങ്ങൾ ആലപിച്ചു.
സിവ എൽഹാം അബ്രാർ, ആയിഷ ഹെൻസ സുനീർ, സിദ്ര സിദ്ധീഖ്, ഇഷൽ ഷംസാദ്, ഇനാം ഷംസാദ്, നാദിയ നൗഷാദ്, ആയിഷ സിറാജ് എന്നിവർ സിനിമാറ്റിക് ഡാൻസുകളും, നസ്നീൻ നബീൽ, ശിഖ ഫാത്തിമ എന്നിവർ സിംഗിൾ ഡാൻസുകളും അവതരിപ്പിച്ചു. ഇഷൽ ഷംസാദ്, നാജിയ നൗഷാദ്, സിജ്വ സിറാജ്, നസ്നീൻ നബീൽ, ഐസ മെഹ്റ, അഫ്ഹീൻ അഷ്റഫ്, നാജിയ നസ്റിൻ, ഷെസ ഫർഹിൻ, ഷാസ്മിൻ സെഹക്, അയ്മൽ ഹെല്ല എന്നിവർ ഗ്രൂപ്പ് ഡാൻസുകളുമായി വേദിയിലെത്തി.
പരിപാടികൾ അവതരിപ്പിച്ചവർക്കും ചടങ്ങിൽ പങ്കെടുത്ത മറ്റു കുട്ടികൾക്കുമായി മേഖലാ അംഗങ്ങൾ പ്രത്യേക സമ്മാനങ്ങൾ വിതരണം ചെയ്തു. നവാസ് ആർ.വി, ഫെമിന അശ്റഫ് (പ്രോഗ്രാം ജോയിൻ കൺവീനർ ), ഹമീദ് യു, മിഥുൻ, ജാഫർ എൻ, ഷാഹുൽ ഹമീദ്, മജീദ്, റംസി നവാസ്, സെലീന സിദ്ധീഖ്, ഷഫീഖ്, മുഹമ്മദ് അൻസീബ്, നൗഫൽ, അബ്റാർ,ഷംസാദ്, മസ്ബൂബ ഷംസാദ്, ഷറഫുദ്ദീൻ എന്നിവർ വളണ്ടിയർ സേവനങ്ങൾക്ക് നേതൃത്വം നൽകി.



