HomeGULFവീടുകളിലെ സ്വകാര്യ ഇടങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം; ഹാക്കിംഗ് ഭീഷണിയെന്ന്...

വീടുകളിലെ സ്വകാര്യ ഇടങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം; ഹാക്കിംഗ് ഭീഷണിയെന്ന് സൈബർ ക്രൈം വിഭാഗം

spot_img

കുവൈറ്റ് സിറ്റി: വീടുകളിലെ കിടപ്പുമുറികൾ പോലുള്ള സ്വകാര്യ ഇടങ്ങളിൽ സുരക്ഷാ ക്യാമറകൾ സ്ഥാപിക്കുന്നതിനെതിരെ പൗരന്മാർക്കും താമസക്കാർക്കും കർശന മുന്നറിയിപ്പുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. ദുർബലമായ സുരക്ഷാ സംവിധാനങ്ങളും ചോർന്നുപോകുന്ന പാസ്‌വേഡുകളും കാരണം ഹാക്കർമാർക്ക് ലൈവ് ദൃശ്യങ്ങളും റെക്കോർഡുചെയ്‌ത ഫൂട്ടേജുകളും ചോർത്താൻ സാധിക്കുമെന്നും, ഇത് വലിയ സൈബർ സുരക്ഷാ ഭീഷണിയാണെന്നും അധികൃതർ വ്യക്തമാക്കി.’സുരക്ഷാ ക്യാമറകൾ സ്ഥാപിക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തുക’ എന്ന തലക്കെട്ടിൽ ക്രിമിനൽ സെക്യൂരിറ്റി സെക്ടറിന് കീഴിലുള്ള സൈബർ ക്രൈം ഡിപ്പാർട്ട്മെന്റാണ് ഇതുസംബന്ധിച്ച ബോധവൽക്കരണ സന്ദേശം പുറത്തിറക്കിയത്.

വീടുകളിൽ സ്ഥാപിക്കുന്ന ക്യാമറകളുടെ ലോഗിൻ വിവരങ്ങൾ ചോരുകയോ ഹാക്ക് ചെയ്യപ്പെടുകയോ ചെയ്താൽ അവ രഹസ്യമായി നിരീക്ഷിക്കാനുള്ള ഉപകരണങ്ങളായി മാറുമെന്ന് സുരക്ഷാ വൃത്തങ്ങൾ മുന്നറിയിപ്പ് നൽകി.സ്വകാര്യ ദൃശ്യങ്ങളും ചിത്രങ്ങളും അനധികൃതമായി ചോർത്തപ്പെടുന്നത് സൈബർ ഭീഷണികൾക്കും ബ്ലാക്ക്‌മെയിലിംഗിനും കാരണമായേക്കാം. വ്യക്തികളുടെയും കുടുംബങ്ങളുടെയും ദൈനംദിന ജീവിതത്തിലെ സ്വകാര്യ നിമിഷങ്ങൾ ക്യാമറകളിൽ പതിയുന്നത് വലിയ സുരക്ഷാ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും അധികൃതർ ചൂണ്ടിക്കാണിച്ചു.

സ്മാർട്ട്‌ഫോണുകൾ വഴി വീടുകൾ വിദൂരമായി നിരീക്ഷിക്കാൻ ഇന്റർനെറ്റ് കണക്റ്റഡ് ക്യാമറകൾ സഹായിക്കുന്നുണ്ടെങ്കിലും, മതിയായ സുരക്ഷാ മുൻകരുതലുകൾ ഇല്ലാത്തത് ഹാക്കർമാർക്ക് അവസരമൊരുക്കും.ദുർബലമായ പാസ്‌വേഡുകൾ, മാറ്റമില്ലാത്ത ഡിഫോൾട്ട് ഡിവൈസ് സെറ്റിങ്സ്, സോഫ്റ്റ്‌വെയർ അപ്ഡേറ്റുകൾ കൃത്യസമയത്ത് ചെയ്യാതിരിക്കൽ എന്നിവയാണ് ക്യാമറകൾ എളുപ്പത്തിൽ ഹാക്ക് ചെയ്യപ്പെടാൻ കാരണമാകുന്ന പ്രധാന ഘടകങ്ങളെന്നും സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!