HomeGULFകുവൈറ്റിൽ ഭക്ഷ്യയോഗ്യമല്ലാത്ത 940 കിലോഗ്രാം മത്സ്യം പിടികൂടി നശിപ്പിച്ചു; പരിശോധന ശക്തമാക്കി ഭക്ഷ്യസുരക്ഷാ വിഭാഗം

കുവൈറ്റിൽ ഭക്ഷ്യയോഗ്യമല്ലാത്ത 940 കിലോഗ്രാം മത്സ്യം പിടികൂടി നശിപ്പിച്ചു; പരിശോധന ശക്തമാക്കി ഭക്ഷ്യസുരക്ഷാ വിഭാഗം

spot_img

കുവൈറ്റ് സിറ്റി: ഭക്ഷ്യയോഗ്യമല്ലാത്ത 940 കിലോഗ്രാം മത്സ്യം കുവൈറ്റിൽ പിടികൂടി നശിപ്പിച്ചു. മത്സ്യങ്ങളുടെ നിറം, രൂപം, ഗന്ധം എന്നിവയിൽ പ്രകടമായ വ്യത്യാസങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രിഷന്റെ നേതൃത്വത്തിലാണ് ഇവ പിടിച്ചെടുത്തത്.കാപിറ്റൽ ഗവർണറേറ്റ് ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക പരിശോധനയ്ക്കിടയിലാണ് പഴകിയ മത്സ്യം കണ്ടെത്തിയത്.

തുടർന്ന് ഇറക്കുമതി ചെയ്ത കമ്പനിക്കെതിരെ ഇൻസ്പെക്ടർമാർ നിയമലംഘനത്തിന് നോട്ടീസ് നൽകുകയും, ഉപഭോക്താക്കളുടെ ആരോഗ്യ സുരക്ഷ മുൻനിർത്തി പിടിച്ചെടുത്ത മുഴുവൻ മത്സ്യവും പൂർണ്ണമായി നശിപ്പിക്കാൻ ഉത്തരവിടുകയും ചെയ്തു.ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും വിപണിയിൽ എത്തുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം നിരീക്ഷിക്കുന്നതിനുമുള്ള പരിശോധനകൾ കർശനമായി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!