HomeGULFജഹ്റയിൽ ശുചീകരണ പരിശോധന ശക്തമാക്കി; ഉപേക്ഷിക്കപ്പെട്ട 134 വാഹനങ്ങളും സ്ക്രാപ്പ് കണ്ടെയ്നറുകളും നീക്കം ചെയ്തു

ജഹ്റയിൽ ശുചീകരണ പരിശോധന ശക്തമാക്കി; ഉപേക്ഷിക്കപ്പെട്ട 134 വാഹനങ്ങളും സ്ക്രാപ്പ് കണ്ടെയ്നറുകളും നീക്കം ചെയ്തു

spot_img

കുവൈത്ത് സിറ്റി: കുവൈത്തിലെ ജഹ്റ ഗവർണറേറ്റിൽ പൊതുശുചിത്വം ഉറപ്പാക്കുന്നതിനും റോഡുകളിലെ തടസ്സങ്ങൾ നീക്കുന്നതിനുമായി മുനിസിപ്പാലിറ്റി നടത്തിയ വ്യാപക പരിശോധനയിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളും സ്ക്രാപ്പ് കണ്ടെയ്നറുകളും ഉൾപ്പെടെ 134 എണ്ണം നീക്കം ചെയ്തു. ഒക്ടോബർ മാസത്തിൽ നടത്തിയ പരിശോധനകളിലാണ് നടപടി.

ജഹ്റ മുനിസിപ്പാലിറ്റിയിലെ പൊതുശുചിത്വ, റോഡ് അധിനിവേശ നിയന്ത്രണ വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. റോഡുകളിലും പൊതുസ്ഥലങ്ങളിലും ഉപേക്ഷിച്ച വാഹനങ്ങൾ, ബോട്ടുകൾ, ഉപയോഗശൂന്യമായ വസ്തുക്കൾ, മറ്റ് തടസ്സങ്ങൾ എന്നിവ നീക്കം ചെയ്യുന്നതിന്റെ ഭാഗമായാണ് നടപടി സ്വീകരിച്ചത്.പരിശോധനയിൽ പൊതുശുചിത്വ നിയമങ്ങളും റോഡ് ഉപയോഗ ചട്ടങ്ങളും ലംഘിച്ചതിന് 100 നിയമലംഘനങ്ങൾ രേഖപ്പെടുത്തി. കൂടാതെ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളുടെയും വാണിജ്യ കണ്ടെയ്നറുകളുടെയും ഉടമകൾക്ക് മുന്നറിയിപ്പുകൾ, നോട്ടീസുകൾ, മുന്നറിയിപ്പ് സ്റ്റിക്കറുകൾ എന്നിവ ഉൾപ്പെടെ 1,768 അറിയിപ്പുകളും നൽകി.

ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പഴയ 1,012 മാലിന്യ കണ്ടെയ്നറുകൾ മാറ്റി പുതിയവ സ്ഥാപിച്ചു. വിവിധ പ്രദേശങ്ങളിൽനിന്നായി 8,636 ട്രക്ക് ലോഡ് മാലിന്യങ്ങളും നീക്കം ചെയ്തതായി അധികൃതർ അറിയിച്ചു.ജഹ്റ മുനിസിപ്പാലിറ്റിയിലെ പൊതുശുചിത്വ, റോഡ് അധിനിവേശ നിയന്ത്രണ വിഭാഗം ഡയറക്ടർ നവാഫ് അൽ മുതൈരി പറഞ്ഞു, നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി പരിശോധനാ സംഘങ്ങൾ വിവിധ പ്രദേശങ്ങളിൽ നിരന്തരമായ പരിശോധനകൾ നടത്തുന്നുണ്ട്.

പൊതുസ്ഥലങ്ങളിൽ വാഹനങ്ങളും മറ്റ് ഉപയോഗശൂന്യമായ വസ്തുക്കളും ഉപേക്ഷിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും നിയമലംഘനങ്ങളോട് യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.റോഡുകളിലെ തടസ്സങ്ങൾ ഒഴിവാക്കുക, പരിസര ശുചിത്വം മെച്ചപ്പെടുത്തുക, മാലിന്യങ്ങൾ മൂലമുള്ള പരിസ്ഥിതി പ്രശ്നങ്ങൾ തടയുക, ജഹ്റ ഗവർണറേറ്റിന്റെ പൊതുസൗന്ദര്യം സംരക്ഷിക്കുക എന്നിവയാണ് പരിശോധനകളുടെ പ്രധാന ലക്ഷ്യമെന്നും അധികൃതർ അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!